ഓണം വന്നേ ഓണം വന്നേ ഓണം വന്നേ….
പൊന്നാവണി പൂക്കുട ചൂടി മുറ്റം നീളേ ..
പൂവാലിത്തുമ്പികൾ പാടി തുമ്പപ്പൂ തോറും…
മാവേലി മന്നനെഴുന്നള്ളും
പൊൻ ചിങ്ങ തേരു വരുന്നേരം
മലയാണ്മയിതൊന്നായ് പാടി
വഞ്ചിപ്പാട്ടിൻ ഈണം …
തിത്തിത്താരാ തിത്തിത്താരാ
തിത്തൈ തക തക തകതോം
(ഓണം വന്നേ…
തേന്മാവിൻ തണലു വിരിക്കും
തൊടിയിൽ പോയീടാം ….
ഊഞ്ഞാലാടീടാം…
പൂവേ പൊലി പാടിപ്പാടി
പൂക്കളിറുത്തീടാം…
പൂവട്ടി നിറച്ചീടാം…
പലവർണ്ണ പൂക്കളമിട്ടേ
തിരുവാതിര താളം കേട്ടേ
കളിയോടം തുഴയും വേഗം
തിരതല്ലുന്നീരടിയോടെ
തിത്തിത്താരാ തിത്തിത്താരാ
തിത്തൈ തക തക തകതോം
(ഓണം വന്നേ…
ഉത്രാട പൂവിളി ഉയരും
വരിനെല്ലിൻ പാടത്ത്
പാറി നടന്നീടാം…
ഉല്ലാസ പന്തലുകെട്ടി
പൂക്കളൊരുക്കീടാം…
കൈകൊട്ടി പാടീടാം…
തൃക്കാക്കര കണ്ടു മടങ്ങും
തിരുവോണ തുമ്പി പറഞ്ഞേ
വരവേൽക്കാം ഓണത്തപ്പനെ
വള്ളംകളി ആരവമോടെ
തിത്തിത്താരാ തിത്തിത്താരാ
തിത്തൈ തക തക തകതോം
(ഓണം വന്നേ…