• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, September 19, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ശാന്തി

Shaanthi - Story By Satya Bhai

Satya Bhai by Satya Bhai
March 25, 2024
ശാന്തി
85
VIEWS
Share on FacebookShare on WhatsappShare on Twitter

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ “രമേച്ചീ ” എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ ഇല്ലെന്ന് തോന്നി. അരമണിക്കൂറോളം അവൻ അലറി വിളിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. നോക്കി നിന്നവരെ അവൻ ചീത്തവിളിക്കാനും കല്ലെറിയാനും തുടങ്ങിയപ്പോൾ പലരും പിറുപിറുത്തുകൊണ്ടു പിരിഞ്ഞു പോകാൻ തുടങ്ങി. പിന്നീടവൻ രമ്യയുടെ തറവാട്ടു വീട്ടിലേക്ക് കയറി വന്നു കാലു വേച്ച് നടന്നുവന്ന അവൻ്റെ മുഖം കരുവാളിച്ചിരുന്നു. ആരും ഒന്നും മിണ്ടിയില്ല. പുറത്തെ കുളിമുറി വാതിൽ തുറന്നു നോക്കിയശേഷം ചോദിച്ചു രമ്യേച്ചി എങ്ങു പോയി ” ഞങ്ങൾക്കറിയില്ല എന്ന് മാത്രം വീട്ടുകാർ പറഞ്ഞു ” കുളിക്കാത്തോണ്ട് ഇന്നലെ ഏട്ത്തിയമ്മ എനിക്കൊന്നും തന്നില്ലേച്ചി എന്നു പറഞ്ഞു കരയാൻ തുടങ്ങി.
ശാന്തിക്ക് ഞാൻ ചോറുതരാം എന്ന് രമ്യയുടെ ഏട്ടത്തി പറഞ്ഞു ഒന്നും പറയാതെ അവൻ അനുസരിച്ചു. പിന്നീട് ദുഃഖത്തോടെ പോയി.

ശാന്തിയെന്ന ശ്യാമൻ കുറച്ചു വൈകല്യമുള്ളവനാണ്. വലിച്ചു നടക്കുന്ന, ഒരു കാൽ വെച്ച് മുണ്ടേല ഗ്രാമത്തിലെ എല്ലാ വീട്ടിലുമവൻ കയറിയിറങ്ങും. അമ്മയും, അച്ഛനുമില്ല എങ്കിലും ചേട്ടൻ നല്ല പോലെ അവനെ നോക്കിയിരുന്നു. അലഞ്ഞു നടന്നു വന്നാൽ കുളിക്കാൻ മടിയാണ്. കുളിച്ചാലേ ചോറു തരൂ എന്നു പറയുമ്പോ മാത്രം ഏട്ടത്തിയമ്മയെ ശപിച്ച് കുളിക്കും. ഏതു വീട്ടിൽ നിന്നും അവൻ എടുക്കുന്നത് കടലാസും കാർബോഡുമാണ്. പട്ടമുണ്ടാക്കി തുള്ളിച്ചാടി പട്ടം പറത്തി ചിരിച്ചാർക്കുക അതാണവൻ്റെ ഹോബി.

ഒരു കല്യാണത്തിന് അവൻ അലറി വിളിക്കുന്നത് കേട്ടു. ആരോ അവനെ മന്ദബുദ്ധി എന്നു വിളിച്ചതിനായിരുന്നു അത്.ആരൊക്കെയോ പിടിച്ചു മാറ്റുമ്പോഴേക്കുമവൻ അപസ്മാര കൊണ്ട് വിറച്ചു വീണു പോയിരുന്നു.

രമ്യേച്ചിക്ക് വീക്കിലികളും, പുസ്തകങ്ങളും ആരെങ്കിലും കൊടുക്കുന്ന മിട്ടായികളും അവൻ കൊണ്ടുചെന്നു കൊടുക്കും. അവൾ വാങ്ങിക്കും വേദനയുള്ള കാൽതിരുമ്മിക്കും. എപ്പോഴും മൂന്നും നാലും പ്രാവശ്യം അവളുടെ വീട്ടിൽ വരും. ഒരു ദിവസം അവളുടെ ഭർത്താവ് അവനെന്തിനാ ഇങ്ങനെ കൂടെ കൂടെ വരുന്നതെന്നു ചോദിച്ച് ചീത്തപറഞ്ഞു. അതിനു ശേഷം അവൾ വാതിലടച്ചു കുറ്റിയിടാൻ തുടങ്ങി. ഒരു ചായയോ പലഹാരമോ അവൾ അവന് എന്നും കൊടുത്തിരുന്നു. അതാണവന് ഹാലിളകിയത്.

പാവം ശാന്തി ഇപ്പോൾ എവിടെയും പോകാറില്ല. അവൻ്റെ ചേട്ടൻ കൊറോണയ്ക്കു ശേഷം അവനോട് ഇനിയൊരിക്കലും പുറത്തുപോകരുതെന്ന് വിലക്കി. ഇപ്പോൾ അവൻ നിരത്തിലൂടെ പോകുന്നവരെ നോക്കി കൈകാണിച്ച് ലോഹ്യം പറയും അത്രമാത്രം.

Previous Post

മുചി

Next Post

എൻ്റെ അമ്മ – ചെറിയൊരു ഓർമ്മക്കുറിപ്പ്

Related Rachanas

വിരഹജനാലകൾ
VV SWATHI Story

വിരഹജനാലകൾ

September 14, 2026

ഉള്ളിലെ ശബ്ദം കരുത്തുള്ളതാണെങ്കിലും പുറമെ വൈകാരികതയിലേക്കൂന്നി വീഴാറുണ്ട്. എല്ലാവരെയും വിട്ട് എങ്ങോട്ടോ പോകുന്ന ഒരു പക്ഷിയെന്ന പോലെ....വെറുതെയിരുന്ന് കരയുന്ന ഒരു പക്ഷി. പലകാരണങ്ങളാൽ ഉപജീവനത്തിനു വേണ്ടി കൂടു...

നായകൻ – അദ്ധ്യായം 12 –  ഓർമ്മകളുടെ തിരിനാളം
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം

July 19, 2026

വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല. ​ഒരു...

നായകൻ – അദ്ധ്യായം 11 –  അതിജീവനത്തിൻ്റെ പൊൻപുലരി
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി

July 19, 2026

മുകുന്ദൻ ഹാജരാക്കിയ തെളിവുകൾ കണ്ട ഡോക്ടർ വർമ്മയും അഞ്ജലിയും സ്തബ്ധരായിപ്പോയി. ശേഖരൻ നടത്തിയ ഗൂഢാലോചന അത്രമേൽ വ്യക്തമായിരുന്നു. മുകുന്ദൻ്റെ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്ത സമയം ശേഖരൻ ഓഫീസിൽ...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

സൈലന്റ് വൈബ്സ്

June 27, 2026

അവരുടെ ബന്ധം വളർന്നത് ഫോൺ കോളുകളിലൂടെയല്ല, മറിച്ച് Spotify ലിസ്റ്റുകൾ പരസ്പരം ഷെയർ ചെയ്തുകൊണ്ടും ഇൻസ്റ്റാഗ്രാമിലെ മീമുകൾ അയച്ചുകൊണ്ടുമാണ്. ഒരാളുടെ മൂഡ് ശരിയല്ലെന്ന് മനസ്സിലാക്കാൻ വെറുമൊരു "ഹായ്"...

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്
Nayana Mahesh Story

നിഴൽ – ദി ഷാഡോ ഓഫ് ആൻ എക്സിസ്റ്റിംഗ് ലവ്

June 27, 2026

ഒരു ഇടവപ്പാതിയുടെ വൈകുന്നേരം. ആകാശത്തെ കറുത്ത മേഘങ്ങൾ ഭൂമിയെ വിഴുങ്ങാൻ വെമ്പിനിൽക്കുന്നു. ജനലഴികളിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി നിൽക്കെയാണ് പഴയ ആ പെട്ടി അലമാരയുടെ മൂലയിൽ കണ്ടത്....

വഴിതെറ്റിയ വസന്തം – 1
Nayana Mahesh Story

വഴിതെറ്റിയ വസന്തം – 2

June 22, 2026

കോരി ചൊരിയുന്ന ഇടവപ്പാതിയിലെ ഒരു രാത്രി. പുറത്ത് തുള്ളിക്കൊരുകുന്ന മഴയുടെ ഇരമ്പലിനിടയിലും ദേവികയുടെ അമ്മ ആ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. ബാത്ത്റൂമിൽ നിന്ന് ആരോ അസ്വസ്ഥതയോടെ...

Next Post
എൻ്റെ  അമ്മ – ചെറിയൊരു ഓർമ്മക്കുറിപ്പ്

എൻ്റെ അമ്മ - ചെറിയൊരു ഓർമ്മക്കുറിപ്പ്

POPULAR

പ്രത്യാശയിൽ

പ്രത്യാശയിൽ

September 2, 2023
ഒന്നിങ്ങു വരൂ

ഒന്നിങ്ങു വരൂ

June 28, 2026
മുൻജന്മ ബന്ധം

മുൻജന്മ ബന്ധം

December 5, 2023

പ്രകൃതിയും മതവും ദൈവവും

June 29, 2023

ളുഹർ

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • വിരഹജനാലകൾ
  • ഋതുഭേദങ്ങൾ
  • നായകൻ – അദ്ധ്യായം 12 – ഓർമ്മകളുടെ തിരിനാളം
  • നായകൻ – അദ്ധ്യായം 11 – അതിജീവനത്തിൻ്റെ പൊൻപുലരി
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397