• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, June 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 1

Ormakalude Poomukhathu - Story By Satheesh K C - Part 1

Satheesh K C by Satheesh K C
July 31, 2023
ഓർമ്മകളുടെ പൂമുഖത്ത് – ഭാഗം 1
10
VIEWS
Share on FacebookShare on WhatsappShare on Twitter

ബാല്യത്തിൽ പഴയ തറവാടിൻ്റെ പൂമുഖവും വരാന്തയും ഒന്ന് രണ്ടു മുറികളും മാത്രമേ അവശേഷിച്ചിരുന്നുള്ളു……ഓല മേഞ്ഞു, നിലം മെഴുകിയ നാലുകെട്ടിൻ്റെ അകത്തെപ്പോഴും അരണ്ട ഇരുട്ടും, തണുപ്പുമായിരുന്നു……തട്ടുംപുര, തട്ടും പുറം എന്നൊക്കെ അന്ന് അമ്മയും, അമ്മാമ്മയും പറഞ്ഞിരുന്ന ഇടങ്ങളെ ഒക്കെ ഞങ്ങൾ കുട്ടികൾ ഭയം കലർന്ന കൗതുകത്തോടെ നോക്കികണ്ടു…… മണ്ണെണ്ണ വിളക്കിൻ്റെ അരണ്ട വെട്ടത്തിൽ അമ്മ തട്ടുമ്പുര തുറക്കുമ്പോൾ ഞങ്ങൾ അത്ഭുത ലോകത്തേയ്ക്കെന്ന മാതിരി എത്തി വലിഞ്ഞു നോക്കിയിരുന്നു…..

അതിനു താഴത്തെ നിലവറയിൽ നിധി ഉണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു……
അന്നൊക്കെ കണ്ടത്തിലെ കൊയ്ത്തും, ഞാറുനടീലും, ഓല മെടയലും ഒക്കെ വീട്ടിൽ ഉത്സവമായിരുന്നു…..രാവിലെ നല്ല ചൂട് കഞ്ഞിയും, പയറും…. ഉച്ചയ്ക്ക് മീനും അവിയലും, സാമ്പാറും ഒക്കെ കൂട്ടി പണിക്കാർക്കൊപ്പം കഥകൾ കേട്ടിരുന്നുണ്ണാം എന്ന വലിയ സന്തോഷം….. ഏറ്റവും സന്തോഷം പുര കെട്ടി മേയലായിരുന്നു…… ഇരുപത് കെട്ടോല വേണമായിരുന്നു ഞങ്ങളുടെ പുരയ്ക്ക്….. ചാച്ചനോ, വല്യച്ഛനോ, തങ്കമ്മാമനോ ഓല കീറിക്കെട്ടി എടേലയ്യത്തെ വലിയ കുളത്തിൽ കുതിരാനിടും….. നാരായണി അമ്മേം, ചെല്ലമ്മാമ്മേം ഒക്കെ കൂടി അത് മെടയും….അമ്മാമ്മക്കും, അമ്മയ്ക്കും നന്നായി ഓല മെടയാൻ അറിയാമായിരുന്നു……

ഓലയൊക്കെ മെടഞ്ഞടുക്കി കഴിഞ്ഞാൽ പുരമേച്ചിലിനുള്ള ഒരുക്കമായി……ഞങ്ങൾ കുട്ടികൾ അന്ന് സ്കൂളിൽ പോകില്ല…..മഴക്കു മുന്നേ മേച്ചിലൊക്കെ കഴിച്ച് തറ മെഴുകിയിടും……

“പുത്തോല….മുണ്ടോല….പഴോല…..”

വായ്‌താരികൾ മുഴക്കി പരിചയ സമ്പന്നാരായ മേച്ചിൽകാർ കുത്തനെ ഉള്ള മേൽക്കൂരയിൽ എങ്ങും പിടിക്കാതെ ആകാശത്തിലൂടെ പറന്ന് വരുന്ന ഓലക്കീറുകൾ കൈവീശി പിടിച്ചു മേയുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി കണ്ടു…….

മേച്ചിലൊക്കെ കഴിഞ്ഞ് വാരി മുറിച്ചു കഴിഞ്ഞാൽ പിന്നെ ഊണായി……മേഞ്ഞു കുഴഞ്ഞ പണിക്കാർ ഒരാനയെ തിന്നാനുള്ള വിശപ്പോടെ ഇലക്ക് മുന്നിലിരുന്ന് സാമ്പാറിൽ കുഴച്ച വലിയ ചോറുരുളകൾ വായിലേക്കുരുട്ടി എറിയുന്നതും…. മീൻകഷ്ണങ്ങളും, ചാറും ഉപദംശമായി ആഹരിക്കുന്നതും ഞങ്ങൾ കൊതിയോടെ നോക്കി നിൽക്കും….. വാഴയിലയിൽ തന്നെ ഞങ്ങളും വയർ നിറയെ ചോറുണ്ണും….. വീടിനകവും പുറവുമൊക്കെ തൂത്തു വൃത്തിയാക്കി കഴിഞ്ഞാൽ പൂമുഖത്തു വന്ന് കിടക്കും പുത്തോലയുടെയും, ചാണകത്തിൻ്റെയും സമ്മിശ്ര ഗന്ധമുള്ള ആ പൂമുഖത്ത് വരാനുള്ള വേനൽ മഴയെ കാത്ത് ഞങ്ങൾ കിടക്കും…..

വറുതിയുടെ കാലത്തേക്കുള്ള നെല്ലൊക്കെ തട്ടുമ്പുരയിൽ കരുതിയിട്ടുണ്ടാകും…….

(തുടരും )

– സതീഷ് കെ.സി

Previous Post

തൂലിക

Next Post

നിലവിളി

Related Rachanas

രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
SALEEM PATHANAPURAM STORY

രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9

June 22, 2026

ഓണാഘോഷത്തിൻ്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർ എത്തിയതു കാരണമാണ് രാമൻ നായർ കട അടയ്ക്കാൻ അൽപം വൈകിയത്. കടയുടെ പുറത്ത് നിരത്തിയിട്ട സാധനങ്ങളൊക്കയും ഓരോന്നായി എടുത്ത്...

വലുതാകുമ്പോൾ ആരാകണം?
Story 1

വലുതാകുമ്പോൾ ആരാകണം?

June 22, 2026

സ്വപ്നങ്ങൾക്ക് ഗ്രേഡില്ല; ഉത്തരങ്ങൾ മാറും!!😜 കൊച്ചുകുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്, നമ്മളും കുറച്ചുനേരത്തേക്കെങ്കിലും അവരുടെ ലോകത്തിൻ്റെ ഭാഗമാകുന്നു എന്ന അനുഭവമാണ്. അവരുടെ നിഷ്കളങ്കതയും...

നായകൻ – അദ്ധ്യായം 10 –  കനലിൽ ഉരുകിയ മനസ്സ്
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്

June 22, 2026

ആരോപണങ്ങളുടെ ഭാരം മുകുന്ദൻ്റെ മനസ്സിനെ വല്ലാതെ തളർത്തി. ജീവിതത്തിൽ ആദ്യമായി അയാൾ തോറ്റുപോയെന്ന് തോന്നി. സത്യസന്ധമായി ജീവിച്ചിട്ടും ചതിയുടെ കരിനിഴൽ തന്നെ വിടാതെ കനലിൽ പിന്തുടരുന്നത് അയാളെ...

നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 9 – അസൂയയുടെ കറുത്ത നിഴലുകൾ

June 22, 2026

കാലം മാറുമ്പോൾ മനുഷ്യരും മാറും. പക്ഷെ ഓർമ്മകൾ മാത്രം പഴയപടി തുടരും. മുകുന്ദൻ്റെ കഠിനാധ്വാനം കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സെക്യൂരിറ്റിയായി വന്ന ആൾ ഇന്ന് അഡ്മിനിസ്ട്രേഷനിൽ...

മണ്ണും മഷിയും
Nayana Mahesh Story

മണ്ണും മഷിയും

June 22, 2026

ജീവിതത്തിൽ എടുത്ത തെറ്റായ ഒരു തീരുമാനം എന്നും തിരക്ക് മാത്രം ഉള്ള ഒരുവൻ്റെ ഭാര്യ ആയതാണ്. പ്രണയിക്കുന്ന കാലത്ത് അയാൾ എനിക്ക് മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ...

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര
Krishna Poojappura Story

കല്ല് കഥയുണ്ടാക്കുന്നു – കൃഷ്ണ പൂജപ്പുര

June 12, 2026

സീൻ 1മുകുന്ദന്‍ ഭാര്യ രമ്യയോട് ഇന്ന് ജോണിക്കുട്ടിയുടെ വീട്ടില്‍ ഒന്നു പോയി. കണ്ടിട്ട് ദിവസങ്ങള്‍ ആയല്ലോ. എന്നെ കണ്ടതും ''വാടോ വാടോ'' എന്നു വിളിച്ച് മുറ്റത്തേക്ക് വേഗത്തില്‍...

Next Post
നിലവിളി

നിലവിളി

POPULAR

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ

June 22, 2026

വിനാശം

July 6, 2023
നാല് നാനോ കവിതകൾ

നാല് നാനോ കവിതകൾ

September 20, 2023
രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9

രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9

June 22, 2026
കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

കലാഭവൻ മണിയുടെ സ്മരണയ്ക്കായ് ഒരു പാരഡിഗാനം

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • രാമൻകുട്ടി നായരുടെ ഉപദേശം – കഥ 9
  • സ്വപ്നശലഭങ്ങൾ – ഭാഗം 7 – കെടാത്ത തിരിനാളങ്ങൾ
  • വലുതാകുമ്പോൾ ആരാകണം?
  • നായകൻ – അദ്ധ്യായം 10 – കനലിൽ ഉരുകിയ മനസ്സ്
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397