ഏകാന്തതയുടെ
മൗനമാം തീരങ്ങളിൽ
നിന്നോർമ്മകൾ
വാചാലമായിടുന്നു.
സൂര്യതാപത്താൽ
വിണ്ടുകീറുമീയവനിയെപ്പോൽ
വിരഹതാപത്താലെൻ
മനം ചിന്നിച്ചിതറിടുന്നു.
ഇനി നീയെന്നെത്തേടി
അലയരുതെൻ
വെള്ളിമേഘമേ.
ഇളംതെന്നലായ് വന്നു നീ
തഴുകരുതെൻ കാറ്റേ.
ഇനിനീയെനിക്കായ്
പെയ്യരുതെൻ
കാർമുകിലേ.
ഇനിനീയെനിക്കായ്
ചന്തംചൊരിയരുതെൻ
മാരിവില്ലേ.
ഇനിനീയെനിക്കായ്
പാടരുതെൻ
പൂങ്കുയിലേ.
ഇനിനീയെനിക്കായ്
വിടരരുതെൻ മലരേ.
കുളിർ കോരും
തുഷാരബിന്ദുക്കളേ
എന്നിൽ നിന്നുമകന്നീടുക
എന്നിൽ നിന്നുമകന്നീടുക.
– കോമളം പരമേശ്വരൻ, പാലക്കാട്.