പേര് ചൊല്ലി ജാതകം
കുറിച്ചു വിധി എഴുതി ജോത്സ്യൻ
മകം പിറന്നാൽ മംഗല്യം.
പണമില്ല പഠിപ്പില്ല എന്നാൽ
ശനി അപഹാരമുണ്ട്.
നാളുകൾ പോകേ പയറ്
കുറുകാൻ തുടങ്ങി,
മുരിങ്ങയ്ക്ക മുറ്റിയും
തുടങ്ങി.
അസുഖം ബാധിച്ച് ശയ
രോഗിയാക്കി പണ
ചെലവ് കാറ്റിൽ പാറി.
വാക്കുകൾ മുറിഞ്ഞപ്പോൾ
തൊണ്ടയിൽ വൈറസ്സ് കയറി.
വാള് വച്ചപ്പോൾ പുറത്ത്
വന്നത് ബോംബുകൾ.
കേൾവിക്കിടയാക്കി
ബുദ്ധി ശൂന്യമെന്ന്.
അകലങ്ങൾക്കിടയിൽ
മേൽക്കോയ്മ ഉയർന്ന്
പൊങ്ങി.
തിരച്ചിലിനൊടുവിൽ ആദ്യം – അവസാനമായി
തെളിഞ്ഞു.
പുതുമകൾ വന്നപ്പോൾ
പുറത്താക്കി
അപഹാസ്യ കഥാപാത്രമാക്കി.
ഒത്തൊരുമയുടെ
വർണ്ണശലഭം
നിലകൊണ്ടത്
ഒരോർമയായ് ചിതറി.
സാങ്കേതിക – വിദ്യ
പ്രതിഫലിക്കപ്പോൾ
അവസരങ്ങൾക്കായി
കേണപേക്ഷിച്ചു.
ഒന്നിറങ്ങിയപ്പോൾ പ്രതീക്ഷ അലയായ്
പൊടിഞ്ഞു.
നാഥനില്ലാന്നാരാഞ്ഞു
കേൾവിയായ് ചോദ്യം പതറി.
ആലോചനകൾ നിര – നിരയായി അണി ചേരവേ
വർണ്ണം – വർഗ്ഗം
കൂർപ്പിച്ച് ശങ്കക്കിടയാക്കി.
വരുന്നതെല്ലാം തെല്ലും
നേരിട്ട് മൂകമായി എതിരേറ്റു.
എങ്കിലും, വിധി അവൾക്കെന്നായ് കരുതിവച്ചത് ശോചനീയം