ലോക നെറികേടിൻ
കാടത്വ വിധി തീർത്ത
സ്വാർത്ഥ യുദ്ധമെന്ന
നരകാഗ്നിയാം
കൊലക്കയർ!
ഉററവരു, മുടയവരും
നഷ്ടപ്പെട്ട ബാല്യങ്ങൾ .
” സിറാത് ” പാലം വഴി
ആശ്വാസതീര……
അവർ തൻ കണ്ണിൽ
ആകുലതയാം
മഹാസമുദ്രം!
പുഞ്ചിരി, ക്കരച്ചിലിൻ
കണ്ണീർ കണങ്ങൾ
ലോകം കണ്ട ഏറ്റവും
വലിയ പ്രളയം!
മക്കളേ …
നിങ്ങളെന്റേയും,
ലോകത്തിന്റേയും
ഭാവികളാണ്.
അവർക്കുള്ളതാണൻ്റെ
ഹൃദയ സംരക്ഷണം;
ലോക സംരക്ഷണം!
നിങ്ങൾ തൻ
കണ്ണീരുകൾക്ക്
കാരണങ്ങളായ
എല്ലാറ്റിനേയും ഞാൻ
വെറുക്കുന്നു.
– എ. ബെണ്ടിച്ചാൽ












