ആര്‍ത്തലച്ചൊഴുകുന്ന ഒരു –
നദിയാണവന്‍
ചക്രവാളത്തിൽ നിന്ന് ഉത്ഭവിച്ചു –
ചക്രവാളത്തിലവസാനിക്കുന്ന
മഹാനദി
പുളയുന്ന ജലസര്‍പ്പം
ആകാശത്തേക്ക് നാവുനീട്ടും
തിരമാലനാവുകള്‍
ചൂഴികളും, മലരികളും നിറഞ്ഞ
ഭ്രാന്തന്‍ നദി
സ്വപ്നങ്ങളുടെ നിറകുടം
പുലരികളുടെ കാഹളം
ആദിനാദം
സംഗീതങ്ങളുടെ കലവറ
സൗന്ദര്യങ്ങളുടെ നിറപറ
ഒരുകുഞ്ഞുപൂവും
ഒരുമഞ്ഞുകാലവും
ഓളങ്ങള്‍ ഓംകാരമായി ഇന്നും
ഈ കുഞ്ഞു ശംഖിനുള്ളില്‍
– രാജു കാഞ്ഞിരങ്ങാട്