മല്ലരിൻ നാടിനെ
മാറോടണച്ചങ്ങ്
മാധവ സേവയിൽ
മാണിക്യമായ്
മാടും മൃഗങ്ങളും
മേഞ്ഞോരുകാലത്ത്
മൂറിൻ സുഗന്ധമായ്
മണ്ണിലെത്തീ
മേലുള്ള ളോഹയിൽ
മാന്യം നടിക്കാതെ
മണ്ണിൻ്റെ ദാസർക്ക്
അത്താണിയായ്
മാറി ചരിക്കുന്ന
മണ്ണിൻ്റെ മക്കളേ
മാറോടു ചേർക്കാൻ
മടിച്ചതില്ല
മല്ലുള്ള മർത്യരാൽ
പൊല്ലാപ്പു വന്നിട്ടും
മാനവ സേവയിൽ
മുറ്റിനിന്നൂ
മുട്ടുള്ള കൂട്ടരെ
മുക്കിയെടുത്തന്നു
മാധവ സേവയിൽ
മുമ്പരാക്കീ
മറ്റേണ്ട ശൈലികൾ
മാറ്റിയെടുത്തന്ന്
മേലോൻ്റെ ചട്ടങ്ങൾ
മർത്യനേകി
മ്ലേച്ഛങ്ങളാകവേ
മാറ്റിക്കളഞ്ഞിട്ട്
മല്ലൻ്റെ നാടിനെ
മുഖ്യമാക്കി
മല്ലൻ്റെ നാടെന്ന
മേൽവിലാസത്തിലാ
മന്നിടത്തെങ്ങും
മുഴച്ചുനിൽപ്പൂ
മാറ്റില്ലൊരിക്കലും
മല്ലൻ്റെ നാട്ടുകാർ
മാനസ തേരിൽ
ചരിച്ചീടുംനീ
– ജോൺസൺ എഴുമറ്റൂർ