കടമില്ലാത്ത ഷാപ്പ്
റേഷൻ ഷാപ്പ് .
” ഇന്ന് റൊക്കം
നാളെ കടം ”
എന്നെഴുതി –
വെക്കാത്ത ഷാപ്പ്
റേഷൻ ഷാപ്പ് .
വാങ്ങുമ്പോൾ
മുൻതൂക്കം
നൽകുമ്പോൾ
പിൻ തൂക്ക –
കാരനല്ലാത്ത
റേഷൻ കടക്കാരൻ
റേഷൻ നാരായണൻ.
വിശപ്പിൻ
അനുഭവ
പാഠസ്ഥൻ
റേഷൻ നാരായണൻ.
അദ്ധ്വാനവർഗ്ഗത്തിൻ
അവസ്ഥാ പാടത്ത്
അനുഗ്രഹമാരി ചൊരിഞ്ഞ്
ദയനീയദകൾ
അകറ്റുന്നവൻ
റേഷൻ നാരായണൻ !
അകറ്റിയവൻ
റേഷൻ നാരായണൻ !!
– എ. ബെണ്ടിച്ചാൽ