കാലുകൾ കുഴയുന്നുണ്ട്
അല്പം മാറിയിരിക്കാനൊരിടം
കണ്ടെത്തേണ്ടതില്ല
വഴിയരികിലും ആകാം.
ഉടൽ മറച്ച വെള്ള വസ്ത്രവും
ധരിച്ചവൻ
പത്രാസുള്ള കുടുംബാംഗം
വഴിയോരത്തിലിരിക്കാമോ?
ദൈവം ഭൂമിയിലേക്ക്
വലിച്ചിട്ട ഭൂമിയിലെ
നാടകക്കാർ നമ്മൾ .
അങ്ങുയിങ്ങനെയൊക്കെ ചിന്തിച്ചാൽ
അവിടെത്തെ വിധി തടയാനാകുമോ ?
പല്ലുകൾ തേച്ചില്ലെങ്കിലും
ഭക്ഷണം കഴിക്കാം ജീവനല്ലേ പ്രധാനം ?
– കുഞ്ഞച്ചൻ മത്തായി