വിരിഞ്ഞതും
വിരിയുന്നതും
നീ, യാണന്ന സത്യം
മനം പാഠമാക്കാൻ
ആശ്രയമെനിക്കില്ല;
മത ഗ്രന്ഥങ്ങൾ .
കൊഴിഞ്ഞതും
കൊഴിയുന്നതും
നീ, യാണന്ന സത്യം
മനം പാഠമാക്കാൻ
ആശ്രയമെനിക്കില്ല;
തത്വ ശാസ്ത്രങ്ങൾ.
ആസ്വാദകരുടെ
മനശ്ശുദ്ധി,യോതുന്ന
നഖക്ഷതങ്ങൾ !
മനം നീറ്റുന്നു.
- എ. ബെണ്ടിച്ചാൽ