ഉദരത്തിൽ
ഉയർന്നു വരുന്ന വീട്
ആരുടെതാകും .?
ഏട്ടൻ്റെ അച്ഛൻ തുരപ്പനോ,
അനുജൻ മാക്രിയോ ,
ഓഫീസിലെ സഹപ്രവർത്തകൻ ഓച്ചിറ കാളയോ
എന്നും ഒഫീസിലേക്ക് കൊണ്ടുപോകുന്ന
ഓട്ടോക്കാരൻ ചെക്കൻ വേട്ടാവളിയനോ.
ഇങ്ങനെ ഓടുന്ന ബസ്സിൽ ആരുടെ പേരാണ് ഉറപ്പിക്കുക ? ഞാൻ ഇങ്ങനെയൊക്കെയാണെങ്കിലും
രണ്ടു ചില്ലകളെ സമ്മാനിച്ചു ഊട്ടിയിലെ പാഠശാലയിൽ കിളുന്ത് പുഷ്പങ്ങളുടെ പുഴയിൽ നീന്തി നീരാടുവാൻ പ്രണയലേഖനങ്ങൾ കുറിക്കുന്നു ഒന്നിനു ഒന്നായി രണ്ടാളും .
അതെ രൂപം അതെ ഭാവം മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന കാന്തൻ നല്ല നടൻ .
എന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും കേട്ട ഭാവം കാട്ടില്ല എൻ്റെ വാക്കിൻ്റെ വിശ്വാസക്കയറിൽ തൂങ്ങി കിടക്കുന്ന പാവം പോത്ത് ഞാൻ വിളിപ്പിച്ചു മൂന്നുമാസത്തെ അവധിക്കൂ ഇന്നലെ വന്നിട്ടുണ്ടോ വീടിൻ്റെ അവകാശം ഏറ്റുവാങ്ങാൻ.
– കുഞ്ഞച്ചൻ മത്തായി