• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 7, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

പള്ളിക്കാട് – ഭാഗം 19

Pallikkad - Novel By KM SALEEM PATHANAPURAM - Part 19

SALEEM KM by SALEEM KM
March 6, 2026
പള്ളിക്കാട്  – ഭാഗം 16
0
VIEWS
Share on FacebookShare on WhatsappShare on Twitter

ഉപ്പാക്കല്ലേ ബന്ധുക്കളില്ലാതിരുന്നത്. ഉമ്മാക്ക് എമ്പാടും ബന്ധുക്കളുണ്ടായിരുന്നല്ലോ. അവരിൽ ആർക്കെങ്കിലും ഉപ്പയുടെ ഖബറിനെക്കുറിച്ച്
അറിയുമായിരുന്നെങ്കിൽ നമുക്കതൊന്നു കാട്ടിത്തരാനവർക്ക് മനസ്സുണ്ടായിരുന്നുവെങ്കിൽ
ഉമ്മ ജീവിച്ചിരിക്കുമ്പോൾതന്നെ അവരത് ചെയ്യുമായിരുന്നല്ലോ. ഉമ്മയുടെ മരണത്തോടെ ഇനിയൊരിക്കലുമത് സഫലമാവുകയില്ലെന്നു ബോധ്യപ്പെട്ടതുതുകൊണ്ടാണ് ഞാനാ ആഗ്രഹം ഉപേക്ഷിച്ചത്. അതല്ലാതെ ആ ഖബറൊന്നു കാണാനോ അവിടെ ചെന്ന് ഉപ്പൊയോടൽപ്പനേരം സംസാരിക്കാനോ പൂതിയില്ലാത്തതു കൊണ്ടല്ല.

നിൻ്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹമുളള കാര്യം ഇത്രയും കാലത്തിനിടയിൽ എന്നോടെന്തു കൊണ്ടാണ് നീ പറയാതിരുന്നത്.?

ഒന്നാമത്തെ കാരണം നിൻ്റെ മനസ്സ് വേദനിപ്പിക്കരുതെന്ന് കരുതിയത് കൊണ്ടാണ്. രണ്ടാമത്തെകാരണം ഉപ്പയുടെ ഖബർ എവിടെയാന്നെന്ന് നീ അറിഞ്ഞിരുന്നുവെങ്കിൽ, നിന്നോടാരെങ്കിലും ആ ഖബറിനെക്കുറിച്ച് പറഞ്ഞു തരികയോ കാണിച്ചു തരികയോ ചെയ്തിരുന്നുവെങ്കിൽ ആ ദിവസം തന്നെ എന്നെയും മാളൂനെയും കൂട്ടി നീ അവിടേക്ക് ചെല്ലുമായിരുന്നെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്. ഉമ്മയുടെ ഖബറ് സിയാറത്ത് ചെയ്യുന്ന സമയത്തെല്ലാം തന്നെ ഉപ്പയുടെ ഖബറ് കാണാനുള്ള നിൻ്റെ ആഗ്രഹം ഉമ്മയോട് പറയാറുണ്ടെന്നും ഉപ്പാക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാറുണ്ടെന്നും നിൻ്റെ കൂട്ടുകാരിലൂടെ ഞാൻ അറിഞ്ഞിരുന്നതാണ് മറ്റൊരു കാരണം.

കാര്യം നീ പറഞ്ഞതത്രയും ശരിതന്നെയാണ്. എന്നു വെച്ച് നമ്മുടെ ആഗ്രഹം പടച്ചതമ്പുരാൻസാധിച്ചു തരില്ലെന്നോ നമ്മുടെ പ്രാർത്ഥനകൾ കേൾക്കില്ലെന്നോ പറയാൻ പറ്റുമോ. പടച്ചോൻ ഉദ്ദേശിച്ചാൽ അതത്ര പ്രയാസമുള്ള കാര്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ.?

പടച്ചോൻ ഉദ്ദേശിച്ചാൽ നടക്കാത്തതൊന്നുമില്ലെന്ന് നിന്നെപ്പോലെ തന്നെ എനിയ്ക്കും നന്നായറിയാം.
പക്ഷെ.. പടച്ചോനങ്ങനെ വിചാരിക്കാതിരുന്നാൽ നമുക്കെന്ത് ചെയ്യാൻ പറ്റും.

എൻ്റ ഫോണിലേക്ക് ഒരു കോൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഞാനതൊന്ന് അറ്റൻ് ചെയ്തതിനു ശേഷം നിന്നെതിരിച്ചു വിളിച്ചാൽ മതിയോ. ?
ആദ്യം ആരാണ് വിളിക്കുന്നതെന്നു നോക്ക്. അറ്റൻ്റ് ചെയ്യുന്നതും തിരിച്ചുവിളിക്കുന്നതുമെല്ലാം അതിനു ശേഷം തീരുമാനിക്കാം.

നമ്മുടെ സലാമിൻ്റെ നമ്പറിൽ നിന്നാണ് വിളിച്ചു കൊണ്ടിരിക്കുന്നത്. അവനും സുരേഷും കൂടി ജന്നത്തുൽ ബഖിയ്യിലേക്ക് അവൻ്റെ ഉപ്പയുടെ ഖബർ സിയാറത്ത് ചെയ്യാൻ പോകുന്ന കാര്യം രണ്ടു ദിവസം മുൻപ് എന്നോട് പറഞ്ഞിരുന്നു. അവർ അവിടെ എത്തിയിട്ടുണ്ടാകും. ചിലപ്പോൾ അതു പറയാൻ വേണ്ടിയായിരിക്കാം വിളിയ്ക്കുന്നത്.

സലാമാണ് വിളിക്കുന്നതെങ്കിൽ ഉടനെ അറ്റൻ്റ് ചെയ്യണ്ട.
നമ്മളേതായാലും ഉമ്മയുടെ ഖബർ സിയാറത്ത് ചെയ്യാൻ പോകുന്നുണ്ടല്ലോ, അക്കൂട്ടത്തിൽ ഉപ്പയുടെ ഖബറും കൂടെ സിയാറത്തു ചെയ്യാൻ സാധിച്ചുകൂടായ്കയില്ല. അതും ഉപ്പയുടെ ഖബറിൻ്റെ അരികത്തുനിന്നു കൊണ്ടു തന്നെ. അതിനു ശേഷം അക്കാര്യവും കൂടി ചേർത്തു കൊണ്ട് നിനക്കവനോട് സംസാരിക്കാം.

നീ പറഞ്ഞത് സത്യം തന്നെയാണോ.?

അതെ സത്യം തന്നെയാണ്.സംശയമുണ്ടെങ്കിൽ സക്കീനയെ വിളിച്ചു ചോദിച്ചാൽമതി. കാര്യങ്ങളെല്ലാം വിശദമായി തന്നെ അവൾ പറഞ്ഞു തരും.
പിന്നേയ്.. മാളുവിനോട് ഉപ്പയുടെ ഖബറിൻ്റെകാര്യം ഇപ്പോൾ പറയണ്ടട്ടോ. അതൊക്കെ പള്ളിക്കാട്ടിൽ എത്തിയതിനു ശേഷം അതിൻ്റേതായ രീതിയിൽ ഞാൻ പറഞ്ഞോളാം. അതാണ് നല്ലത്.

അസറ് ബാങ്ക് വിളിയ്ക്കാൻ രണ്ടു മണിക്കൂറോളം സമയം കഴിയണ്ടേ. അത്രയും സമയം കാത്തുനിൽനിൽക്കുന്നതെന്തിനാ..ഞാൻ മാളുവിനെയും കൂട്ടി ഇപ്പോൾ തന്നെ പള്ളിയുടെ മുറ്റത്തേക്കുവരാം. അപ്പോഴേക്കും നീ അവിടെ എത്താൻ പറ്റുമോ എന്നുനോക്ക്.

നീ തിരക്കുകൂട്ടാനുള്ള കാരണം എന്താണെന്ന് എനിക്കറിയാം.
പക്ഷേ നീ പറഞ്ഞതുപോലെ അസറിനു മുൻപായി അത് സാധ്യമല്ല.

എന്താ സാധ്യമല്ലെന്നു പറയാൻ കരണം.?

(തുടരും…)

– K.M സലീം പത്തനാപുരം

Previous Post

പള്ളിക്കാട് – ഭാഗം 18

Next Post

പള്ളിക്കാട് – ഭാഗം 20

Related Rachanas

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 20

March 6, 2026

നമ്മൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾതന്നെ അവിടെ എത്തുന്നതിന് എനിക്കൊരു പ്രയാസവുമില്ല. മാളുവിനെയും കൂടി കൂട്ടി കൊണ്ടു വരുന്നതിലാണ് ചെറിയപ്രശ്നമുളളത്. അതെന്താണെന്ന് എന്നോടുപറഞ്ഞാൽ എന്താകുഴപ്പം.? ഒരു കുഴപ്പവുമില്ല.ഞാൻ പറയാം. ഉപ്പയുടെ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 18

March 6, 2026

ഇന്നുതന്നെ, അസറിനുശേഷം. ബാങ്ക് വിളിക്കുമ്പോഴേക്കും ഞാനും മോനുട്ടനും കൂടി പള്ളിയിൽ എത്തും. ബാങ്ക് വിളിക്കുന്നത് കേട്ടാലുടൻ നീ മാളുവിനെയും കൂട്ടി പള്ളിയുടെ വടക്കു ഭാഗത്ത് വന്നു നിൽക്കണം....

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 17

March 6, 2026

ഇല്ല. ഇന്നത്തെപ്പോലെ ആശുപത്രിയിലേക്ക് പോകുന്നതൊന്നും അന്ന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അക്കാലത്തൊക്കെ എത്ര വലിയ മുറിവു പറ്റിയാലും കമ്മ്യൂണിസ്റ്റപ്പയുടെ തളിരില പറിച്ചെടുത്ത് ഉള്ളംകൈയ്യിലിട്ട് തിരുമ്മി മുറിവിൻ്റെ മുകളിൽ...

പള്ളിക്കാട്  – ഭാഗം 16
Novel 3

പള്ളിക്കാട് – ഭാഗം 16

March 6, 2026

അകലെനിന്ന് ബന്ധുക്കളാരും വരാനുണ്ടായിരുന്നില്ല എന്ന ഒരേയോരു കാരണം കൊണ്ട്. നിങ്ങളോട് ആരാണിതെല്ലാം പറഞ്ഞത്. നിങ്ങൾക്ക് എൻ്റ ഉപ്പയെ പരിചയമുണ്ടായിരുന്നോ.? അന്ന് ഖബറ് കുഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ ഉപ്പ...

പള്ളിക്കാട്  – ഭാഗം 15
Novel 3

പള്ളിക്കാട് – ഭാഗം 15

March 5, 2026

കാര്യം മറ്റൊന്നുമല്ല. എൻ്റ ഓർമ്മ തെറ്റിയിട്ടില്ലെങ്കിൽ ഇവിടെ അത്യാവശ്യം പ്രായമുള്ള ഒരു തെങ്ങ് കാണേണ്ടതാണ്. അതിവിടെ കാണാത്തതാണ് എന്നെ കുഴപ്പത്തിലാക്കുന്നത്. അതാണോ അത്ര വലിയ പ്രശ്നം. ആ...

പള്ളിക്കാട്  – ഭാഗം 14
നോവൽ

പള്ളിക്കാട് – ഭാഗം 14

January 7, 2025

ഉപ്പാ.. പള്ളിയിലേക്ക് ആൾക്കാരൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. ബാങ്ക് വിളിക്കാനായിട്ടുണ്ടാകുമോ. നമ്മൾ ഇവിടെ പണിയെടുക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയില്ലേ. ബാങ്ക് വിളിക്കാനുള്ള സമയമൊക്കെ ആയിട്ടുണ്ടാവും. എന്താ മോനങ്ങനെ...

Next Post
പള്ളിക്കാട്  – ഭാഗം 16

പള്ളിക്കാട് - ഭാഗം 20

POPULAR

ഇരുമുഖങ്ങൾ

ഇരുമുഖങ്ങൾ

September 4, 2024

ദേശാടനം

June 8, 2023
മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല

September 20, 2023
ഉയർത്തെഴുന്നേറ്റവൻ ( നർമ്മകഥ )

ഉയർത്തെഴുന്നേറ്റവൻ ( നർമ്മകഥ )

July 24, 2023
കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 20

കാലം കാത്തുസൂക്ഷിച്ച സ്നേഹ ബന്ധങ്ങൾ – ഭാഗം 20

December 5, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • പള്ളിക്കാട് – ഭാഗം 20
  • പള്ളിക്കാട് – ഭാഗം 19
  • പള്ളിക്കാട് – ഭാഗം 18
  • പള്ളിക്കാട് – ഭാഗം 17
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397