മനുഷ്യനായ് പിറന്ന ഞാനോ….
പല പദവികളിലായങ്ങ് ജീവിതം മുന്നോട്ടു…
ഒരു മകനായി തുടങ്ങിയെൻ പദവി…
പിന്നീടത് സഹോദരനും…
സൗഹാർദ്ദങ്ങളിൽ സുഹൃത്തും…
പ്രണയിനിക്കൊ കാമുകപട്ടവും…
സഹധർമ്മിണിക്കൊ ഭർതൃധർമ്മജ്ഞനും….
കഴിഞ്ഞിന്നൊരു താതപരിവേഷവും…
നാളെയിനി പുതുവേഷ പദവിയാം …
മുത്തശ്ശനെന്ന പരിയവസാന പദവിയും…
വിധിയുണ്ടേൽ വിട പറയും മുമ്പേ…
ജീവിച്ചു തീർക്കുമീ വേഷങ്ങളെല്ലാം…