പച്ചപിടിച്ച മൈതാനത്തിനപ്പുറം
കുന്നിൻ പുറമേറാൻ
എല്ലാവരും തിരക്കിലാണ്
പുല്ലുമുളയ്ക്കാത്ത നടവഴികൾ നോക്കി
കിളിക്കൂട്ടങ്ങൾ തലയാട്ടി
പറക്കാനുള്ള തൂവലൊന്നു താഴെ വീണു
കടന്നുവന്ന ദൂരങ്ങളെ
കണക്കുകൂട്ടരുത്
ഒന്നും സമാന്തരമാവരുത്
കുന്നിൽ സൂര്യൻ്റെ നെറ്റിപ്പട്ടം കാണാൻ
ആരാണ് നിങ്ങളെ പഠിപ്പിച്ചത്.