ഓണനൂലിൽ തേൻ പുരട്ടി ;
ഓണപ്പൂ മാല കോർക്കുന്നു.
ഓണപ്പാട്ടുകൾ പാടാനായ്
ഒത്തൊരുമകൾക്കാവേശം.
ആഘോഷയൂഞ്ഞാലാടുന്നു
ഓണാഘോഷമൂഞ്ഞാലാടുന്നു.
അങ്ങോട്ടു , മിങ്ങോട്ടുമാടുന്നു.
ഓണാഘോഷ മൂഞ്ഞാലാടുന്നു.
ഓണാഘോഷം കാണാനായ്
ഓണത്തപ്പൻ വരവായ്
ഓടക്കുഴലിൻ കുയിൽനാദം
ഓണപ്പാട്ടുകൾ പാടുന്നു.
മാമല നാടിൻ മനുഷ്യത്വം
മാവേലി മന്നൻ പകർത്തീടാൻ
മാനസ ക്യാമറയിൽ പകർത്തീടാൻ
മലയാള മുറ്റം വിരിയുന്നു.
കേരള ജനനി തൻ മഹത്വങ്ങൾ
കണ്ടു നാണിതരായിടും
പാതള വാസികളെല്ലാരും
സ്വാർത്ഥരാവരെല്ലാരും .
ദൈവത്തിൻ സ്വന്തം നാടെന്ന്
കേരളാംബയെ വാഴ്ത്തീടാൻ
ചിന്തയിലുഴുതു വിതയ്ക്കുന്നു;
നൂറു മേനിയാം നെന്മണികൾ !