നിരാശ
ആശകൾ യാഗാശ്വമായ്
പായുന്നു പാരിൽ.,
സീമകൾ ലംഘിക്കുന്നൂ
വിജയം കുറിയ്ക്കുവാൻ
അഹമെന്നതേ ലക്ഷ്യം
നെടുവീർപ്പുകൾ, ദൈന്യം
തൃണവൽഗണിക്കുന്ന
ജൈത്രയാത്രയിൽ…
പടുകുഴിയിൽ നിപതിക്കെ
ജീവിതം നൈരാശ്യമാം !
ഈ മഹാപ്രസ്ഥാനത്തിൽ
തെറ്റുന്നു കണക്കുകൾ
എങ്ങനെ ഹരിച്ചാലും
പൂജ്യമാകുന്നൂ ശിഷ്ടം.!!