എൻ്റെ വീട് കത്തി പടർന്നു ചാരമായി തീരാനൊരുവൾ
കാത്തിരിക്കുന്നു.
അവളിതിനായി മന്ത്രവും വഴിപാടുകളും എത്ര വേണമെങ്കിലും
ദൈവത്തിന് നിരന്തരം സമർപ്പിക്കുന്നു.
നനഞ്ഞാൽ അലിഞ്ഞു പോകാതെ ഇരിക്കാനാവും
പുരുഷൻ്റെ വാരിയെല്ലിനാൽ ദൈവം പെണ്ണിനെ പടച്ചത്.
പുരുഷാനന്ദത്തിന് വേണ്ടിയാണ് പെൺ വിത്ത് ദൈവം മുളപ്പിച്ചത്
അത് നാശത്തിൻ്റെ വേലിയായി തീർന്നു
ആ നിമിഷം മുതൽ ഉണ്ടായിരുന്നു സമാധാനവും നഷ്ടപ്പെട്ടു.
മോഹിച്ചത് കിട്ടാതെ വന്നപ്പോൾ അവളുടെ
അവസാനത്തെ ആയുധപുരതുറന്നു
കണ്ണുനീർ ചാലുകളൊഴുക്കി അതിലലിഞ്ഞ നരനാദങ്ങൾ
ദേവത പുരസ്കാരമേകി
അമ്മയും, മകളും, പെങ്ങളും ഭാര്യയും, മുത്തശ്ശിയു മൊക്കെയാണെങ്കിലും
അവൾക്ക് പിശാചിൻ്റെ വേല മാത്രമേ അറിയൂ.
കോളേജ് ജീവിതത്തിൽ കണ്ടുമുട്ടിയമീജാതി
മനസ്സിൽ വരച്ചിട്ടത് എൻ്റെ ചിത്രം ഒരിക്കലൊരു
സംഗമത്തിൽ പ്രണയഭ്യർത്ഥനയുമായി വന്നപ്പോൾ
നിരസിക്കുകയായിരുന്നു. എൻ്റെദൗത്യം
അന്നു തുടങ്ങിയ തീജ്വാലയിന്നും
അണയാതെ ജ്വലിച്ചു കൊണ്ടേയിരിക്കുന്നു
- കുഞ്ഞച്ചൻ മത്തായി.