ചങ്ങാതിയല്ല;
ആട്ടിൻ തോലണിഞ്ഞ
ചെന്നായ തുല്യൻ .
പെരുമ്പാമ്പു പോലുള്ള
നാക്കുള്ളവൻ .
എത്രയെത്ര നിഷ്ക്കളങ്കരായ
പേടമാൻകിടാങ്ങളെ –
വലിഞ്ഞു മുറുക്കി
വിഴുങ്ങിക്കളഞ്ഞവൻ.
നാവിൻ നീളവും,
തീർത്ത ചാരവും
എത്രയാണന്ന
ചിന്ത വിളക്കിൽ
ഇന്ധനം നിറക്കാത്തവൻ.
സ്വാർത്ഥതയുടെ
വിശപ്പാറ്റാൻ
പന്നിമാംസം പോലും
” ഹറാം ” മല്ലാത്തവൻ.
നന്ദിതൻ
നാണം മറക്കാത്ത
സംസ്ക്കാരത്തിൻ
ഹൃദയ വാഹകൻ .
ഗൾഫ് മോഹം പൂവണിയാൻ
നനവ് വേണ്ടി വന്നവൻ !
സഹധർമ്മിണി
ജയിൽവാസം
അനുഭവിക്കാതിരിക്കാൻ
സഹായം സ്വീകരിച്ചവൻ !!
വാരിക്കുഴിയിലകപ്പെട്ടപ്പോൾ
രക്ഷാമാർഗ്ഗത്തിനായ്
യാചിച്ചവൻ !
സർവ്വവഴി ക്ലേശങ്ങളേയും
ആട്ടിയോടിച്ചപ്പോൾ
കറിവേപ്പില തുല്യമാക്കുന്നവൻ.
ചങ്ങാതിയല്ലിവൻ !
മൃഗ തുല്യൻ !!
– എ. ബെണ്ടിച്ചാൽ