1. ഇഷ്ടo
വിട്ടുകൊടുക്കലുകളുടെ ഇഷ്ടങ്ങളിൽ
അയാൾ നീന്തി തുടിച്ചു.
2. പ്രത്യാശ
ഇരുളിൽ അലയുമ്പോൾ
ഒരു മിന്നാമിന്നിവെട്ടം തെളിയുമെന്ന
പ്രത്യാശയോടെ അയാൾ നടന്നു.
3. സമയം
പാഴാക്കുന്ന സമയം കണക്കിലെടുക്കാതെ
ഒന്നിനും സമയമില്ലെന്ന് അവർ പിറുപിറുത്തു.
4. അളവ്
സ്നേഹത്തിൻ്റെ അളവ് അളക്കുന്ന
ഉപകരണം തേടി ആയിരുന്നു
അയാളുടെ അലച്ചിൽ.
5. അംബയർ
പറ്റിക്കുന്ന വരെ പറ്റിക്കാൻ
എന്നും ഒരു അംബയർ ഉണ്ടാകും.
6. നടത്തം
പതുക്കെ നടന്നാലും
പിന്നിലേക്ക് നടക്കാത്ത വ്യക്തി
ആയിരുന്നു അയാൾ.
7. സന്തോഷം
ശത്രുവിൻ്റെ മുൻപിൽ അയാൾ എന്നും
സന്തോഷവാനായി കാണപ്പെട്ടു .
അത് ശത്രുവിൽ അസ്വസ്ഥതയുടെ
തിരി കൊളുത്തി.
8. ഒറ്റ
ഒറ്റയ്ക്കായപ്പോൾ അല്ല
ഒറ്റപ്പെടുത്തിയപ്പോൾ ആയിരുന്നു
അയാളിൽ സങ്കടമഴ പെയ്തത്.
9. മാരിവില്ല്
എപ്പോഴും കീഴെ നോക്കി നടന്നിരുന്നതിനാൽ
മാനത്തെ മഴവില്ലിൻ ശോഭ കാണുവാൻ
അയാൾക്ക് കഴിഞ്ഞില്ല.
– ആന്റോ കവലക്കാട്ട്