മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
മാക്സി ഓണം
സർക്കാർ ഉദ്യോഗത്തിൽ നിന്നും അദ്ധ്യാപന വൃത്തിയിൽ നിന്നുമൊക്കെ വിരമിച്ച അഞ്ചാറ് സുഹൃത്തുക്കൾ കഴിഞ്ഞ...
ഒരു വാലൻ്റെയ്ൻ തല്ല്
അത്തം തുടങ്ങി പത്താം നാൾ പൊന്നോണം. അതുപോലെ ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. റോസ് ഡേ,...
തിരിച്ചറിവുകൾ
ചില ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ് ഞാൻ ബാംഗ്ലൂരിൽ വന്നത്. മടങ്ങാനായി രാത്രി റെയിൽവേ സ്റ്റേഷനിൽ...
തങ്കപ്പനും പിന്നെ കുറെ സദാചാരക്കാരും
അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ സുഹൃത്തുക്കളെ കാണാൻ എത്തിയ 21 വയസ്സുള്ള വിദ്യാർഥിനിയെയും...
ആഹിരി രാഗവും വക്കച്ചൻ്റെ ഓർമ്മകളും
ഇന്നും ആരാധകർക്ക് ഒരു മഹാത്ഭുതമാണ് ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ. ഈ സിനിമയ്ക്ക് മുമ്പോ പിമ്പോ...
ഡീസൻറ് പപ്പൻ
പലതരം ബിസിനസ്സുകൾ മാറിമാറി ചെയ്തു ജീവിച്ചിരുന്ന ആളായിരുന്നു പപ്പൻ. ഒരു ആറുമാസം ഭംഗിയായി ചെയ്യും...
വെൽഡൺ മൈ ബോയ്സ്!
1980കളിൽ കേരളത്തിലെ മിക്ക പുരാതന കത്തോലിക്കാ കുടുംബങ്ങളിലും വിവാഹങ്ങൾ നടത്തികൊടുത്തിരുന്ന...
കാവൽ പട
ഒരു ഓണം കൂടിയെത്തി. കഴിഞ്ഞ രണ്ടു വർഷവും കൊറോണ എന്ന കുഞ്ഞു വൈറസ് എല്ലാവരെയും വീട്ടുതടങ്കലിലാക്കിയ ആ...
കലം മേം ക്യാ ഹെ?
ഒരേ ക്ലാസ്സിൽ ഇത് രണ്ടാം കൊല്ലമാണ് ഏലമ്മ പഠിക്കുന്നത്. ഈ വർഷം കൂടി തോറ്റാൽ ഈ സ്കൂളിൽ പഠിക്കാൻ...
കൂടത്തായിയിലെ കോഴി
തെയ്യാമ്മയുടെയും ഏലമ്മയുടെയും ഈഗോ ക്ലാഷിനിടയിൽ പെട്ട് ജീവിതം ഹോമിക്കേണ്ടി വന്ന ഒരു പാവം കോഴിയുടെ...
കൺഫ്യൂഷൻ തീർക്കണേ ഭഗവാനേ
ജനറൽ ആശുപത്രിയിൽ ഒ.പി. ടിക്കറ്റും എടുത്ത് രണ്ടു മണിക്കൂർ ആയി ഡോക്ടറെ കാണാൻ കാത്തിരിക്കുന്നു. ഒരു...
സ്നേഹ സമ്മാനം
തിരുവനന്തപുരത്തെ പ്രശസ്തമായ പുരാതനമായ ഒരു നായർ തറവാട്ടിലെ മൂത്ത മരുമകൾ ആണ് അലമേലു തങ്കച്ചി. വയസ്സ്...
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.












