മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
ഒരു ആൻറിന പുരാണം
1981 ൽ ഞാനെൻ്റെ ഒരു കൂട്ടുകാരിയുടെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് പോയപ്പോഴാണ് ഈ ഫ്ലാറ്റും ടിവിയും...
എഞ്ചിനീയർ ദിനം – സെപ്റ്റംബർ 15
എഞ്ചിനീയറിംഗ് രംഗത്തെ അതികായകനും ഭാരതരത്ന അവാർഡ് ജേതാവുമായ വിശ്വേശ്വരയ്യരുടെ ജന്മ വാർഷികത്തിൻ്റെ...
സെപ്റ്റംബർ 5 – ദേശീയ അധ്യാപക ദിനം
പുസ്തകത്താളുകളിൽ എഴുതിവച്ചത് അതുപോലെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കൽ അല്ല ഒരു യഥാർത്ഥ...
ശാസ്ത്രം ജയിച്ചു! മനുഷ്യൻ തോറ്റു!
സമയം രാത്രി 7 മണി. ഉന്നത ഉദ്യോഗസ്ഥരും സമ്പന്നരും അംഗങ്ങളായിട്ടുള്ള ക്ലബ്ബിൽ ആഡംബര കാറുകൾ പാർക്ക്...
ഉത്സാഹി ഉത്തമൻ
കൃഷ്ണനും ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം. കൃഷ്ണന് കുന്നംകുളത്ത് 25...
നിങ്ങൾ നിരീക്ഷണത്തിലാണ്
പ്രഭാത സവാരിയും പത്രം വായനയും കഴിഞ്ഞ് ജോലിക്ക് പോകാൻ തയ്യാറാകുമ്പോൾ ആണ് റോയിയുടെ മുറ്റത്ത് ഒരു...
ലിസ്സി മാത്യു – ബെസ്ററ് എന്റര്പ്രൊണര് ഓഫ് 2015
2015 ലെ ഏറ്റവും നല്ല വ്യവസായ സംരംഭകർക്കുള്ള അവാർഡ് വാങ്ങാനെത്തിയ ലിസി മാത്യു (51വയസ്സ്), തന്നെ...
ഷട്ടറിലെ ‘ശ്രീവിദ്യ’
1975 കാലഘട്ടം. തോമസിൻ്റെ കോളേജ് പഠനം ഒക്കെ കഴിഞ്ഞു. കുടുംബ ബിസിനസ് ആയ സ്വർണവ്യാപാരം തന്നെ ചെയ്യാൻ...
ഏയ്, ഇലക്ട്രിക് ഓട്ടോ
ഓട്ടോറിക്ഷകൾ കേരളത്തിൽ ഓട്ടം തുടങ്ങിയിട്ട് 60 വർഷത്തിലേറെയായി. അന്നന്നത്തെ അന്നത്തിന് വഴി...
ശ്ശോ !! ഒന്നും വേണ്ടായിരുന്നു.
ജീവിതത്തിൽ പലപ്പോഴും നമ്മൾ പലതവണ പറഞ്ഞിട്ടുള്ള ഒരു വാചകമാണ് ശ്ശോ!! ഒന്നും വേണ്ടായിരുന്നു. എനിക്ക്...
ഉത്രാളിക്കാവ് പൂരം — ഒരു മധുരനൊമ്പര ഓർമ്മ
വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് ക്ഷേത്രം. കുംഭ മാസത്തിലെ ഒരാഴ്ച...
ഫിറ്റ്നസ് മാനിയ
സമയം രാത്രി ഒരു മണി കഴിഞ്ഞു കാണും. മൊബൈൽഫോൺ നിർത്താതെ അടിക്കുന്നതു കേട്ട് ഉറക്കത്തിൽ നിന്ന്...
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.