മേരി ജോസ്സി മലയിൽ തിരുവനന്തപുരം
ഇന്നസെന്റിൻ്റെ ഇരിഞ്ഞാലക്കുടയിൽ നിന്ന് അതേ കുടുംബാംഗവും മലയിൽ കുടുംബത്തിലെ മരുമകളുമായ മേരി ജോസി അക്ഷരങ്ങളിൽ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് എഴുതുന്ന എഴുത്തുകാരി.
“മർമ്മമറിഞ്ഞു ധർമ്മം വിടാതെ നർമ്മത്തോടോത്ത് കർമ്മം ചെയ്യുക”
ജീവിതത്തെ നേരിടാൻ താൻ ഉപയോഗിച്ചിരുന്ന ഉപായങ്ങൾ ഇതൊക്കെയായിരുന്നു എന്ന് തൻ്റെ സർവീസ് സ്റ്റോറിയിൽ എഴുതിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എൻജിനീയറും എഴുത്തുകാരനുമായ ശ്രീ ടി. ആർ.ജോണിയുടെ മൂന്നാമത്തെ മകൾ.
കൊറോണക്കാലത്ത് മാത്രം എഴുത്തു തുടങ്ങിയ ആൾ. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്നിറങ്ങുന്ന ‘മലയാളിമനസ്സിലെ’യും
‘കർമ്മഭൂമിയി’ലെയും’ആർഷ ഭൂമി’യിലെയും ‘മലയാള മനോരമ ഓൺലൈൻ പത്രത്തിലെയും സ്ഥിരം എഴുത്തുകാരിയായി മാറി. ‘മലയാളി മനസ്സി’ൻ്റെ കോപ്പി എഡിറ്റർ. ഇരുന്നൂറിലധികം കഥകളും ഓർമ്മകുറിപ്പുകളും അനുഭവകഥകളും ഇതിനോടകം പ്രസീദ്ധീകരിച്ചിട്ടുണ്ട്.
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ. പോളിൻ്റെ അനന്തരവൾ ആയ മേരി ജോസി കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിൻ്റെ നർമ്മകഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിൻ്റെ ആഖ്യാനശൈലി മേരി ജോസിയിലും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാം.
മലയാള സാഹിത്യ ലോകത്തിലെ മഹാരഥന്മാരെ അനുകരിക്കലോ വിദേശ കഥാകൃത്തുക്കളുടെ പിൻ തുടർച്ചയോ ഒന്നും അവകാശപ്പെടാനില്ലാത്ത സാധാരണക്കാർക്കുവേണ്ടി സാധാരണക്കാരിൽ നിന്നും ഉയർന്നുവന്ന, സാധാരണ ഭാഷയിൽ സംവേദിക്കുന്ന ഒരു എഴുത്തുകാരി.
ഭർത്താവ് ശ്രീ ജോസി മലയിൽ മെഡിക്കൽ ഇല്ലസ്ട്രേറ്റർ. മകൻ തോമസ് മലയിൽ ടെക്നോപാർക്കിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് രംഗത്ത്. ക്രിയാത്മകമായ വേരുകളുള്ള ഒരു കുടുംബം.
കഥകൾ
സ്വർണ്ണമെഡൽ
10-40 വർഷം മുമ്പ് നടന്ന ഒരു സംഭവ കഥയാണിത്. അന്തോണിയുടെ മകൻ ജംഷഡ്പൂര് എയർഫോഴ്സിൽ ഉദ്യോഗസ്ഥനാണ്....
പോലീസും പ്രാവും കള്ളനും
പത്തമ്പത് വർഷം മുമ്പ് നടന്ന ഒരു സംഭവ കഥയാണിത്. വാർഷിക പരീക്ഷ അവസാനിക്കുന്ന അന്ന് ആ കോളനിയിലെ എല്ലാ...
തയ്യൽ ടീച്ചർ
സർവാണി, നാട്ടുകാരുടെ അമ്മായി, ഇത്തിക്കണ്ണി, പറ്റിക്കൂടി എന്നിങ്ങനെയൊക്കെ പല വിളിപ്പേരുകൾ നാട്ടുകാർ...
പ്രതികരണം പല വിധം
നമ്മുടെ ജീവിത യാത്രയിൽ നമ്മൾ പല തരത്തിൽ ഉള്ള ആൾക്കാരെ കണ്ടു മുട്ടിയിട്ടുണ്ടാകും. ചിലർ നമുക്ക് വഴി...
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം
കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ...
കോൺക്രീറ്റ് കൊട്ടാരത്തിലെ മുത്തശ്ശി
ജാസ്മിൻ ഈ കോൺക്രീറ്റ് കൊട്ടാരത്തിൽ താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. പത്തിരുന്നൂറു വീട്ടുകാർ...
A different Step Mother
മിക്കവാറും സിനിമകളിലും ജീവിതത്തിലും കാണുന്ന രണ്ടാനമ്മമാർക്ക് ഒരു വില്ലത്തിയുടെ രൂപഭാവങ്ങളാണ്....
ഒരു മോർണിംഗ് ഷോ
1980-85 കാലഘട്ടം. പള്ളിയുടെ കോമ്പൗണ്ടിനോട് ചേർന്ന് ചെറിയ ഒരു റൂം ഒഴിഞ്ഞു കിടപ്പുണ്ട്. ഇടവകയിലെ...
ഒരു ചൈൽഡ് സൈക്കോളജിസ്റ്റിൻ്റെ ഓർമ്മക്കുറിപ്പുകൾ.
എൻ്റെ ഉറ്റ സുഹൃത്ത് മഞ്ജു കുര്യൻ, നഗരത്തിലെ രണ്ടുമൂന്നു സ്കൂളുകളിൽ ഒരേസമയം ജോലി ചെയ്യുന്ന ചൈൽഡ്...
കൊറോണ ഒരു തമാശയല്ല
ലിഫ്റ്റ് ഇല്ലാത്ത ഒരു ഫ്ലാറ്റിൽ നടന്ന സംഭവമാണിത്. ‘ശ്രീവിലാസ്’ ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽ ഒരു...
താക്കോൽ
ഹീരാ ഫ്ലാറ്റ് 6 B യുടെ മുൻപിൽ വലിയ ഒരു ആൾക്കൂട്ടം. ഇതര ഫ്ലാറ്റ് നിവാസികളൊക്കെ വെട്ടുകത്തി,...
ലോക അൽഷിമേഴ്സ് മാസം
സെപ്റ്റംബറിനെ അൽഷിമേഴ്സ് മാസം ആയും സെപ്റ്റംബർ 21നെ അൽഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചു...
ലേഖനങ്ങൾ
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.
നിരൂപണം
No Results Found
The page you requested could not be found. Try refining your search, or use the navigation above to locate the post.