ഭാരത മാതാവിൻ
സമ്പത്താം
കുഞ്ഞുങ്ങളിൽ
കണ്ണുംനട്ട്
ഊഞ്ഞാലാടി,
ഊളിയിട്ടു റാഞ്ചിയ
സാമ്രാജ്യത്വ
പരുന്തിൻ പരുക്കൻ
കാൽ നഖമുനകളോട്
അഹിംസയാം
പരിച കൊണ്ട്
പോരാടി വിജയിച്ച
അർധ നഗ്നനാം
ഫകീർ;
മഹാത്മാ ഗാന്ധി.
ഗാന്ധിസമാണ്;
ജനാധിപത്യ,
മതേതരത്വത്തിൻ
ചന്ദനഗന്ധ കാതൽ !