ചിത്താകാശം നിറയെ
തെളിഞ്ഞതും
തെളിയുന്നതും
അന്ത്യ പ്രവാചകചര്യ.
മാനസ നിളയിൽ
തുഴഞ്ഞതും
തുഴയുന്നതും
കേരള വഞ്ചി .
ലോകം മുഴുവൻ
വീശിയതും
വീശുന്നതും
ലൂലു വിശറി.
മാതൃ സ്നേഹ നൂലിൽ
കോർത്തതും
കോർക്കുന്നതും
മനുഷ്യത്വങ്ങൾ.
എളിമത്വചിറകുകൾ
ചൂടേകിയതും
ചൂടേകിടുന്നതും
ഭാവിതൻ മുട്ടകളിൽ.
മതേതരത്വവാടികൾ
തീർത്തതും
തീർക്കുന്നതും
എം എ യൂസഫലി.