• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

ലോക പിതൃദിനം ജൂൺ 16

Loka Pithrudinam June 16 - Lekhanam By Mary Josey Malayil

Mary Josey Malayil by Mary Josey Malayil
May 28, 2024
ലോക പിതൃദിനം ജൂൺ 16
28
VIEWS
Share on FacebookShare on WhatsappShare on Twitter

വാഷിംഗ്ടണിലെ സോനാര ഡോഡിൻ്റെ ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്. അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി വളർത്തിയ വില്യം സ്മാർട്ട് എന്ന അവളുടെ അച്ഛൻ്റെ സ്മരണ നിലനിർത്തുന്നതിനായി അച്ഛൻ്റെ ജന്മദിനം പിതൃദിനമായി ആചരിക്കാൻ സോനാരാ തീരുമാനിച്ചു.1966ൽ പ്രസിഡന്റ്‌ ഇതിന് ഔദ്യോഗിക സമ്മതം നൽകി. അങ്ങനെ ഇത് ലോകത്തിലെ ഒരു പ്രധാന ആചരണമായി മാറി.

സ്നേഹത്തിൻ്റെ പാലാഴി, വാത്സല്യനിധി എന്നൊക്കെ കൂട്ടുകാരികൾ അവരുടെ അച്ഛൻമാരെ വിശേഷിപ്പിക്കുമ്പോഴും എനിക്ക് ഈ അറുപതാം വയസ്സിലും അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമെത്തുന്ന വികാരം ഭയം കലർന്ന ബഹുമാനമാണ്. കൃത്യനിഷ്ഠ, അച്ചടക്കം, കർക്കശസ്വഭാവം, ഒരു കാര്യത്തെക്കുറിച്ച് അച്ഛൻ എടുക്കുന്ന തീരുമാനങ്ങൾ അവസാനവാക്ക് ആയിരിക്കും. അതിലൊരു മാറ്റം സ്വപ്നത്തിൽ പോലും നടക്കില്ല എന്ന നിശ്ചയം ഞങ്ങൾ മക്കൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ശാഠ്യം കാണിച്ചാലും ഒരിക്കലും അലിയാത്ത മനസ്സ്.

“നർമ്മത്തോടൊത്ത് കർമ്മം ചെയ്യുക” എന്നൊക്കെ അച്ഛൻ സർവീസ് സ്റ്റോറിയിൽ എഴുതി പിടിപ്പിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും ഞാൻ ഇതുവരെ കുടുംബകാര്യങ്ങളിൽ കണ്ടിട്ടില്ല. 😜 ഇന്നസെൻറ് ഒരു സിനിമയിൽ പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഇത് കേൾക്കുമ്പോൾ ഓർമ വരിക. “അതൊക്കെ മൈക്കിനു മുമ്പിൽ വെറുതെ പറയുന്നു എന്നേയുള്ളൂ. കാര്യത്തോട് അടുത്താൽ ഇവിടെ ഞാൻ ചോരപ്പുഴ ഒഴുക്കും.“🥰

കഴിഞ്ഞദിവസം ലുലു മാളിൽ പോയപ്പോഴുള്ള ഒരു അനുഭവം നിങ്ങളുമായി പങ്കു വയ്ക്കണമെന്ന് തോന്നി. തിരക്കുകുറഞ്ഞ സമയത്ത് രാവിലെ ആണ് ഞങ്ങളുടെ ലുലു മാളിലെ വാരാന്ത്യ ഷോപ്പിംഗ്. ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒരാഴ്ചയ്ക്ക് വേണ്ട പഴം, പച്ചക്കറി, മീൻ, പലചരക്ക്, പാല്, തൈര്, മുട്ട…..എന്ന് വേണ്ട എല്ലാം കരസ്ഥമാക്കി പിന്നെ ഫുഡ് കോർട്ടിൽ പോയിരുന്ന് സ്നാക്സും കഴിച്ച് കുറേസമയം ഫാഷൻഷോയോ പാട്ടോ ഡാൻസോ സിനിമകളുടെ പ്രൊമോഷൻ പരിപാടികളോ..ഒക്കെ ആസ്വദിക്കുന്ന പതിവുണ്ട്. അപ്പോഴാണ് ഒഴിഞ്ഞ ഒരു സ്ഥലത്ത് 15 വയസ്സ് പോലും തികയാത്ത ഒരു ആൺകുട്ടിയും പെൺകുട്ടിയും കഴിക്കാൻ വന്നിരിക്കുന്നത് കണ്ടത്. അടുത്ത ടേബിളിൽ ഇരിക്കുന്ന അവരുടെ ചേഷ്ടകളൊക്കെ എന്നിൽ കൗതുകമുണർത്തി. ചുറ്റുവട്ടത്ത് ആരും ഉണ്ടെന്ന തിരിച്ചറിവില്ലാതെയുള്ള പെരുമാറ്റം. കെട്ടിപ്പിടിക്കുന്നു, മുത്തം കൊടുക്കുന്നു, പരസ്പരം ഫുഡ് വായിൽ വെച്ചു കൊടുക്കുന്നു. ഹായ് എന്തു രസം നമുക്കൊന്നും ഒരിക്കൽ പോലും അനുഭവിക്കാൻ കഴിയാതെ പോയ ഭാഗ്യങ്ങൾ. 😜 അന്ന് യൂസഫിക്ക ഇതുപോലെ ലുലുമാൾ പണിത് ഇട്ടിരുന്നില്ലല്ലോ.

കൂട്ടുകാരിയോടൊപ്പം കമ്പൈൻ സ്റ്റഡിക്ക് ആണെന്നും പറഞ്ഞ് അച്ഛനെ പറ്റിച്ചു വന്ന പെൺകുട്ടിക്ക് അത് ആലോചിച്ചിട്ടും പറഞ്ഞിട്ടും ചിരിയടക്കാൻ കഴിയുന്നില്ല. അച്ഛൻ ഒരു പൊട്ടൻ ആണെന്നും തൻ്റെ നുണ അച്ഛൻ തൊണ്ട തൊടാതെ വിഴുങ്ങി ആ പാവം തന്നെ ഇവിടെ സ്കൂട്ടറിൽ കൊണ്ടെത്തിച്ചിട്ട് ഡ്യൂട്ടിക്ക് പോയി എന്നും പറഞ്ഞുള്ള പൊട്ടിച്ചിരിയും അട്ടഹാസവും കണ്ടപ്പോൾ എനിക്ക് ആ അച്ഛനോട് സഹതാപമാണ് തോന്നിയത്. ഞാൻ മനസ്സിൽ ആലോചിച്ചു. ഈ കോമഡി ട്രാജഡിക്ക് വഴിമാറാൻ എത്ര സമയം വേണ്ടിവരും? ഒന്നുകിൽ ബ്രേക്ക് അപ്പ് ആയി അല്ലെങ്കിൽ തേച്ചിട്ടു പോയി, അങ്ങേയറ്റം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒരു പരാതി, കേസ്, അറസ്റ്റ്, അടിപിടി…… എന്തായിരിക്കും ഇതിൻ്റെയൊക്കെ ക്ലൈമാക്സ്? ചിന്തകൾ കാടു കയറിയപ്പോൾ അവിടെ ഫുൾസ്റ്റോപ്പ് ഇട്ട് അന്നത്തെ ഔട്ടിങ് അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി.

ജൂൺ 16 ലോകപിതൃദിനം ആഘോഷിക്കുന്ന എല്ലാ പിതാക്കന്മാർക്കും പ്രത്യേകിച്ച് നല്ല ജീവിതമൂല്യങ്ങളും പാരമ്പര്യവും പകർന്നു തന്ന് എന്നെ വളർത്തിയ കർക്കശക്കാരനായ എൻ്റെ പിതാവിനും പിതൃദിനആശംസകൾ അർപ്പിച്ചുകൊണ്ട്.🙏

– മേരി ജോസി മലയിൽ, തിരുവനന്തപുരം.

Previous Post

ചിതറിയ ചിന്തകൾ

Next Post

ഉള്ളൊഴുക്ക് – റിവ്യൂ

Related Rachanas

സ്വപ്നശലഭങ്ങൾ – ഭാഗം – 1
Girija Varier Lekhanam

സ്വപ്നശലഭങ്ങൾ – ഭാഗം – 1

March 16, 2026

സ്വപ്നം എന്നും മായികമാണ്. നിത്യജീവിതത്തിലെ വിഹ്വലതകളോ, അശാന്തിയോ, സഹതാപമോ അലട്ടാത്ത മായികതീരം. അവിടെ പുഴുക്കുത്തുവീണ പൂമൊട്ടില്ല, പൊട്ടിയ വീണക്കമ്പികളില്ല, ശ്രുതിപിഴച്ച സംഗീതമില്ല, താളംതെറ്റിയ ചുവടുകളുമില്ല. യാഥാർത്ഥ്യങ്ങളുടെ നിസ്വതകളോ...

വനിതാ ദിനം –  മാർച്ച് 8, 2026
Lekhanam 1

വനിതാ ദിനം – മാർച്ച് 8, 2026

March 8, 2026

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന...

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്
ലേഖനം

മുത്തച്ഛനെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ്

January 7, 2025

ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി...

വിവാഹ വാർഷിക ആശംസകൾ
ലേഖനം

വിവാഹ വാർഷിക ആശംസകൾ

January 6, 2025

വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു...

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ
ലേഖനം

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

December 25, 2024

മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എൻ്റെ ഓരോ നാളുകളും . അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിൻ്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിൻ്റെ...

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്
ലേഖനം

വേർപാടിൻ്റെ പത്തൊമ്പതാം ആണ്ട്

December 19, 2024

15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ...

Next Post
ഉള്ളൊഴുക്ക് – റിവ്യൂ

ഉള്ളൊഴുക്ക് - റിവ്യൂ

POPULAR

കൊയ്ത്തു പാട്ട്

കൊയ്ത്തു പാട്ട്

June 1, 2023
നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 2

നന്മമരങ്ങൾ പൂത്തുലഞ്ഞ ഒരു ഗ്രാമം – ഭാഗം 2

August 31, 2023
പ്രതിഭ രാജൻ

പ്രതിഭ രാജൻ

September 29, 2023
മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026
ചന്തുവും പുലിയും

ചന്തുവും പുലിയും

August 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397