അഞ്ചാം ക്ലാസ്സിൽ ഫസ്റ്റ് അമ്പിളിയ്ക്കാണ്. എല്ലാ ടീച്ചർമാർക്കും അവളെ വലിയ ഇഷ്ടമാണ്.
ജൂലൈ മാസത്തിലൊരു ദിവസം എല്ലാ കുട്ടികളോടും ജിസി ടീച്ചർ പറഞ്ഞു: “നാളെ വരുമ്പോൾ ഇരുപത് കണക്ക് ചെയ്തിട്ട് വരണo. ഹോം വർക്കാണ്.”
അന്ന് വീട്ടിലേക്ക് പോയ് ചിലർമൊബൈലും TVയും നോക്കിയിരുന്നു. മറ്റു ചിലർ കളികളിലേർപ്പെട്ടു.
അമ്പിളി മാത്രം വീട്ടിലിരുന്നു എല്ലാകണക്കുകളും ചെയ്തു.
പിറ്റേ ദിവസം എല്ലാവരും ക്ലാസ്സിലേയ്ക്ക് വന്നു.
എല്ലാ കുട്ടികളും അമ്പിളിയുടെ വരവും കാത്തിരിക്കുകയാണ്.
അമ്പിളി വന്നപ്പോൾ അവളുടെ ചുറ്റും മറ്റു കുട്ടികൾ കൂടി .
ബാഗ് മടിയിൽ വെച്ച് മാറോടണച്ച് പിടിച്ച് അമ്പിളി പറഞ്ഞു: “ഇല്ലാ…. ഒരു കുട്ടിയ്ക്കു പോലും ഞാൻ ചെയ്ത കണക്ക് കാണിച്ച് തരില്ല.”
മറ്റുള്ളവരുടെ മുഖം വിഷാദത്തിലായ്. ജിസിട്ടീച്ചർ സ്റ്റാഫ് റൂമിൽ എത്തി കഴിഞ്ഞു.
ഇനി എന്തു ചെയ്യും എല്ലാവരും ഒന്ന് ചേർന്ന് ആലോചിച്ചു.
വിനിത പറഞ്ഞു അമ്പിളിക്ക് ലേബിൾ ആണ് ഇഷ്ടം.
വിനിത പത്ത് ലേബിളുകൾ അമ്പിളിയിരിക്കുന്ന ഡെസ്ക്കിൻ്റെ മുകളിൽ വെച്ചു.
അമ്പിളി ആലേബിളുകളിൽ ഒളികണ്ണിട്ടു നോക്കി. ഫിലിം സ്റ്റാറിൻ്റെ ഫോട്ടോയുള്ള ലേബിളുകൾ. അമ്പിളിയ്ക്ക് പിടിച്ച് നിർത്താനായില്ല. കാറ്റ് വീശുന്നു. ലേബിളുകൾ പറന്നു പോകും. അമ്പിളി ലേബിളുകൾ കൈകളാൽ എടുക്കുകയും ബാഗിൽ നിന്ന് കണക്ക് പുസ്തകമെടുത്ത് വിനീതയുടെ നേരേ നീട്ടി.
മറ്റുള്ള കുട്ടികളും അമ്പിളിക്ക് ലേബിൾ കൊടുത്തു. അവളു ബുക്കിൽ നിന്ന് അവർ കണക്കുകൾ പകർത്തിയെഴുതി.
10 X 40 = 400 ലേബിളുകൾ അമ്പിളിക്ക് സ്വന്തമായ്.
“എല്ലാവരും കണക്കു ചെയ്തോ?”
ടീച്ചർ ചോദിച്ചു.
എല്ലാവരുടേയും കണക്ക് പുസ്തകം പരിശോധിച്ചു ആശ്ചര്യപ്പെട്ട് പോയി. ബുദ്ധിമുട്ടുള്ള കണക്കുകൾ എല്ലാവരും ചെയ്തിരിക്കുന്നു.
“നിങ്ങൾ എല്ലാവരും ബുദ്ധിയുള്ള കുട്ടികളാണ് ”
ടീച്ചർ പുതിയ കണെക്കെടുത്തു. യഥാർത്ഥത്തിൽ പഴയ കണക്ക് അമ്പിളക്ക് മാത്രമേ മനസ്സിലായിട്ടുള്ളു.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചില കുട്ടികൾ അവളോട് ഒന്നോ രണ്ടോ ലേബിളുകൾ ചോദിച്ചു. പക്ഷേ അവൾ ലേബിളുകൾ ആർക്കും കൊടുത്തില്ല.
നിമ്മി പറഞ്ഞു;” അമ്പിളി പിശുക്കത്തിയാണെന്ന് ”
ആഗസ്റ്റ് മാസം ഓണത്തിനു മുൻപുള്ള പരീക്ഷ വന്നു. എല്ലാവരും പരീക്ഷ എഴുതി.
ഓണമാണ്. പൂക്കളമിട്ടു. ഓണക്കളികണ്ടു. പുലികളി കാണുവാൻ തൃശ്ശൂർക്ക് പോയി.
ഓണം കഴിഞ്ഞു
ടീച്ചർ പേപ്പറുമായി ക്ലാസ്സിലേക്ക് വന്നു.
ടീച്ചർ പേര് വിളിച്ചു.
” അമ്പിളീ… ;
അമ്പിളി ചെന്ന് പേപ്പർ വാങ്ങി.
അമ്പിളിയ്ക്ക് “അമ്പതിൽ അമ്പത് നല്ല കുട്ടി”
ടീച്ചർ പൊട്ടിതെറിച്ച് പറഞ്ഞു.
“ഇനി ആരും ജയിച്ചിട്ടില്ല”
പേപ്പർ ഓരോ പേർക്കും കൊടുക്കുമ്പോൾ ഇടതു കയ്യിലും വലതു കയ്യിലും മാറി മാറി അടിച്ചു.
അടിയുടെ വേദന അസഹ്യമായിരുന്നു.
അമ്പിളി മറ്റുള്ളവരോട് പറഞ്ഞു: – “നിങ്ങൾ എന്തുകൊണ്ടാണ് തോറ്റത്. ഹോംവർക്കുകൾ എൻ്റെ പുസ്തകത്തിൽ നോക്കി കോപ്പിയടിച്ചു. കണക്കുകൾ ചെയ്തിട്ടില്ലായെന്നും അറിയാൻ മേലെന്നും പറയാമായിരുന്നില്ലേ. നിങ്ങൾക്കുള്ള കുരുക്ക് തീർത്തത് നിങ്ങൾ തന്നെയാണ്.
അമ്പിളി വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ പക്കൽ പേപ്പർ കൊടുത്തു. അമ്മ അവളെ അഭിനന്ദിച്ചു.
കുട്ടികളിൽ നിന്ന് അമ്പിളിയ്ക്ക് ലഭിച്ച ലേബിൾ ഇട്ട പെട്ടി തുറന്നു നോക്കി.
ആശ്ചര്യപ്പെട്ടു പോയ്. ആലേബിളുകൾ ചിതല് പിടിച്ച് പോയിരിക്കുന്നു.
” ഈ ലേബിളുകൾ ഇല്ലാത്ത കുട്ടികൾക്ക് കൊടുത്തിരുന്നുവെങ്കിൽ ”
അവൾ ചിതല് പിടിച്ച ലേബിളുകളുമായ് വേദനയോടെ നിന്നു.
– ആന്റോ കവലക്കാട്ട്