ചുട്ടുപൊള്ളുന്ന ദുരന്തമുഖം’
പുരട്ടുന്ന പരിഹാരതൈലം.
ലേപനം പാണ്ടാവാതിരിക്കാൻ
വേണം കറങ്ങുന്ന കണ്ണുകൾ !
മനുഷ്യത്വത്തിൻ കണ്ണുകൾ !!
“വെളുക്കാൻ തേച്ചത്
പാണ്ട് ” ആവാതിരിക്കാൻ !
വീടിന് തീപിടിക്കുമ്പോൾ ചിലരിവിടെ
ബീഡി കത്തിക്കുന്നു!
മിഴിപ്പക്ഷികളമ്പേൽക്കുന്നു!
കാതുകളിലീയമുരുക്കുന്നു!!
കാലം ശ്വാശകോശങ്ങളെ
കരയിൽ പിടിച്ചിട്ട മൽസ്യം കണക്കെ
പിടപിടപ്പിക്കുമെന്ന സത്യത്തെ
പാടെ മറക്കുന്നു!
“അന്ന്കഴിഞ്ഞാൽ,
ആണ്ട്കഴിഞ്ഞു ” എന്ന
“ഒരുറക്കംകൊണ്ട്
നേരം വെളു”പ്പിക്കുന്നു; ചിലർ ‘
പഞ്ഞമില്ലാത്ത
കഴുകസ്വഭാവങ്ങൾക്കിവിടെ
ദുരന്തങ്ങൾ
ചാകരകൾ !
ജനസേവനങ്ങളിവിടെ
പകൽമാന്യതകൾക്ക്
വെറും കരിമ്പാലകൾ !
ചണ്ടികൾ തീർക്കുന്ന
വ്യവസ്ഥിതികളെന്നുമിവിടെ
കയർപൊട്ടിയ ഈർക്കിൽ
ചൂലുപോൽ
ചിതറിക്കിടക്കുന്നു!
നിസ്വാർത്ഥ മനുഷ്യത്വങ്ങൾ
ദുരന്താഗ്നിയിൽ
ഔഷധ കണങ്ങൾ
ചുണ്ടുകളാൽ പുരട്ടുമ്പോൾ
അവർതൻ ഹൃദയ ചിറകുകൾ
മുറിച്ചെടുക്കാനുള്ള
എനിക്ക് എന്നവരുടെ
കിണഞ്ഞ ശ്രമങ്ങളെ
മുളയിലെ നുള്ളിക്കാളയാനുള്ള
നവശക്തികളുടെ ചുവട്ടിലാണെൻ്റെ
കണ്ണീരും, വിർപ്പും!
– എ. ബെണ്ടിച്ചാൽ