കാലം മാതവിൽ മാരക രോഗം തീർത്തപ്പോൾ
കാക്കാൻ ഓടികൂടിയ രക്ത ബന്ധുക്കൾ
കക്കുവാനാണെന്നറിയാനൊത്തിരി വൈകി
കൈക്കലാക്കി അവരെൻ്റെ കിടപ്പാടം പോലും
കാക്കിയിൽ അഭയം തേടിയെങ്കിലും
കുരുക്കായ് മുളച്ചു നിയമത്തിൻ വയ്യാവേലികൾ
എന്നുടെ കരച്ചിലാരും ചെവികൊണ്ടില്ല
കൈകൂലിയായ് ആർക്കൊന്നുമേകിയില്ല
കഷ്ടപ്പെട്ട് പണിതൊരു സ്വപ്ന വീട്
കാത്തിടാനാകാതെ നിസ്സഹായകനായ്
കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടിട്ടും
കരുതലോടെ കാക്കുന്ന സ്നേഹമാണീശ്വരൻ
– ആന്റോ കവലക്കാട്ട്