ജീവിതമേ….., നിന്നെ ഞാൻ,
കടലിനോടുപമിച്ചോട്ടെ!?
നിൻ്റെ ഒരു തുള്ളി പോലും
എന്താണെന്നറിയാനുള്ള
ആഗ്രാഭിലാഷങ്ങൾ,
വിരിഞ്ഞടങ്ങും മുമ്പെ
പാതി വഴികളിൽ,
കൊഴിഞ്ഞു പോകുന്നു.
മനമുരുകിയ
കണ്ണീർ കണങ്ങൾ കൊണ്ട്,
കോർക്കുന്ന ഹാരമാണെൻ കവിത!
നിന്നിലറിയാതെ വീണു –
പോകുന്നവരാണല്ലൊ ഞങ്ങൾ.
എത്രയെത്ര ദുർഘടങ്ങളാണ്
താണ്ടേണ്ടി വരുന്നത്!
മുന്നിലെത്രയെത്ര –
അപകടകാരികളാം
വൻ സ്രാക്കൾ; ചുഴികൾ;
അടങ്ങാത്ത ഓളങ്ങൾ.
അങ്ങിനെയങ്ങിനെ
അനവധി നിരവധി
പതിയിരിപ്പുകൾ!
ജീവിതക്കടലേ ….
ഒരു തുള്ളിയാം
മർത്യായുസ്സിനാൽ
നിന്നെക്കുറിച്ച്,
എന്തറിയാൻ!?
ആർക്കറിയാം!?
– എ. ബെണ്ടിച്ചാൽ