ഇങ്ങനെയൊരു അമ്മായിയമ്മ ഉണ്ടെങ്കിൽ ലൈഫ് സൂപ്പർ ആയിരിക്കും
ഇന്ന് നിമിഷയും വിനുവും തമ്മിലുള്ള മോതിരം മാറ്റ ചടങ്ങ് കഴിഞ്ഞപ്പോൾ അവളുടെ അടുത്ത കൂട്ടുകാരികൾ പറഞ്ഞു. “എടി കണ്ടിട്ട് ഇതിൻ്റെ അമ്മായിയമ്മക്ക് പ്രായം തോന്നുന്നില്ലല്ലോ? കണ്ടിട്ട് പാവം പിടിച്ച അമ്മയാന്നെന്നേ പറയു.
നിൻ്റെ ഒക്കെ ഭാഗ്യം!”
അത് കേട്ടപ്പോൾ ഞാൻ വല്ലാതെ സന്തോഷിച്ചു.
അച്ഛൻ ഒരു നാട്ടു നടപ്പ് അനുസരിച്ചു “എന്താ വേണ്ടത്?” എന്ന് ചോദിച്ചപ്പോ.
വിനുവിൻ്റെ അമ്മയാണ് പറഞ്ഞത്. “ഒന്നും തരണ്ട. കുട്ടിയെ എൻ്റെ മോന് ഇഷ്ടം ആയി. അത് മതി ഞങ്ങൾക്ക്. വേറെ ഒന്നും വേണ്ട!
പിന്നെ അത്രക്ക് നിർബന്ധം ആണേ കുട്ടിക്ക് ഇഷ്ടം ഉള്ളത് കൊടുത്തോയാതൊരു വിരോധവുമില്ല.” അത് കേട്ടപ്പോ എല്ലാവർക്കും സന്തോഷം ആയി.
“മോളുടെ ഭാഗ്യം!
ഒന്നും വേണ്ട എന്ന് പറഞ്ഞാലും എന്തെങ്കിലും തരി പൊന്ന് ഇല്ലാതെ എങ്ങനെയാ?”
“അത് ശരിയാ ഏട്ടാ!
ഒരു കാര്യം ചെയ്യാം നമ്മൾക്ക് പറ്റുന്നത് പോലെ കൊടുക്കാം.” അച്ഛനും അമ്മയും അവരുടെ കഴിവിന് അനുസരിച്ചു വിവാഹം നല്ല രീതിയിൽ കഴിച്ചു കൊടുത്തു.
പുതിയ വീട്ടിലേക്ക് മാറി നിൽക്കുന്ന ഫീൽ തോന്നിയില്ല. അതുകൊണ്ട് വിഷമം ഒന്നും ഇല്ലാതെ കൂൾ ആയി. വലതു കാൽ വച്ചു കയറി. ഏട്ടത്തിയമ്മ കൂടെ ഉണ്ടായിരുന്നു പെട്ടെന്ന് കൂട്ടായി ഞങ്ങൾ രണ്ട് പേരും. ഇവിടെത്തെ അമ്മക്ക് നേരത്തെ എഴുന്നേറ്റ് കുളിച്ചിട്ട് വേണം അടുക്കളയിൽ കയറാൻ.
പിറ്റേന്ന് ഏട്ടത്തി പറഞ്ഞത് പോലെ നേരത്തെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ കയറി ചെന്നു നോക്കിയപ്പോ പുട്ടും കടല കറിയും. ഇത് രണ്ടും എനിക്ക് ഇഷ്‌ടമല്ല, പക്ഷേ പറഞ്ഞില്ല. ഏട്ടത്തി ചായ വച്ചു..
“ഞാൻ എന്തെങ്കിലും ചെയ്യണോ?”
“വേണ്ടന്നെ! ഈ പാത്രം ഒക്കെ മേശപ്പുറത്തു വച്ചോ?”
ഓരോന്ന് ചെയ്യാൻ ഞാനും ഹെല്പ് ചെയ്തു. എല്ലാം മേശപ്പുറത്തു റെഡി ആയപ്പോ ഓരോ കസേരയിലും ഓരോരുത്തർ ഇരുന്നു. എല്ലാവരും ആവശ്യത്തിന് പുട്ടും കടലയും തിന്നുന്നു. ഞാൻ ഒന്ന് എടുക്കാൻ മടിച്ചു.
“എന്ത് പറ്റി?”
“ഒന്നില്ല.”
“എടുത്തു കഴിക്ക് കുട്ടി.”
“എനിക്ക് പുട്ട് ഇഷ്ടം അല്ല അതാ.”
“ഇവിടെ ആണുങ്ങളുടെ ഇഷ്ടം ആണ് നോക്കുന്നത്. കുട്ടിയുടെ ഇഷ്‌ടങ്ങൾക്ക് അല്ല പ്രാധാന്യം ഇവിടെത്തെ ഇഷ്‌ടങ്ങൾ ആണ്.” ശാന്തമായ സ്വാഭാവത്തിൽ പറഞ്ഞു നിർത്തി.
മനസ്സില്ല മനസോടെ അത് എടുത്തു കഴിച്ചു. ദിവസവും ഇത് തുടർന്നപ്പോൾ എനിക്ക് വാശി ആയി രാവിലെ ഞാൻ പട്ടിണിക്ക് ഇരുന്നു ഉച്ചയ്ക്ക് ചോറ് കഴിച്ചു. ഇത് കണ്ട അച്ഛൻ പറഞ്ഞു മോളുടെ ഇഷ്‌ടത്തിന് നാളെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കണം എന്നു.
അത് അമ്മ സമ്മതിച്ചു. കുറച്ചു പ്രശ്നങ്ങൾ വന്നെങ്കിലും അത് അങ്ങനെ ഒക്കെ പോയി. പക്ഷേ, അതിനിടയിൽ, എൻ്റെ വിട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു അവിടെ എത്തിയപ്പോൾ പണ്ടത്തെ പോലെ അടുപ്പം ഏട്ടത്തി കാണിക്കുന്നില്ല. എന്ത് പറ്റി ആവോ? ചോദിച്ചിട്ട് എന്തൊക്കെയോ മറുപടി തന്നിട്ട് പോയി.
അമ്മയോട് ഈ കാര്യം പറഞ്ഞപ്പോ “അവൾക്ക് പ്രത്യേക സ്വഭാവമാ. നീ വന്ന ഇടയ്ക്ക് അവളുമായി നല്ല കമ്പനി ആയിരുന്നല്ലോ? അവളോട് അധികം മിണ്ടാൻ നിൽക്കേണ്ട. ഞാൻ പറഞ്ഞത് കേട്ടാൽ മതി.” അങ്ങനെ തന്നെ ചെയ്തു.
പിന്നെയാ അമ്മായിയമ്മയുടെ തനി നിറം മനസ്സിലായത്. പാവം പോലെ ഇരിക്കുന്നതേങ്കിലും ഉള്ള് നിറയെ അസൂയയും കുശുമ്പും ആണ്, വീട്ടിൽ ആരും ആരും അധികം അടുക്കുന്നത് ഇഷ്ടല്ല. അമ്മയുടെ വാക്ക് കേട്ട് അടിമയെ പോലെ നിന്നാൽ നമ്മൾക്ക് ഇഷ്‌ടക്കേട് ആരോട് ആണോ അവരുടെ മുന്നിൽ വച്ചു നല്ല സ്നേഹം ആയിരിക്കും.
ഇഷ്ടം ഉള്ളത് അച്ഛനോട് പറഞ്ഞു വാങ്ങി കൊണ്ട് വരിപ്പിക്കും. ന്നിട്ട് കഴിപ്പിക്കും.
ഓരോന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് വെയ്ക്കും. അയല്പക്കത്തു പോയി ഓരോന്ന് പറഞ്ഞു കൊടുത്തു ഇഷ്‌ടക്കേട് ആക്കി വയ്ക്കുന്നത് അമ്മയുടെ സ്വാഭാവം ആയിരുന്നു. പിന്നെയാ മനസ്സിലായെ ഡ്രസ്സ് എത്ര കിട്ടിയാലും മതി ആവില്ല അത് പോലെ പൈസയും. ഓരോ ആവശ്യങ്ങൾ പറഞ്ഞു ചോദിച്ചു വാങ്ങിച്ചു കൈയിൽ പിടിക്കും എന്നിട്ട് പറയും. അവര് സ്നേഹത്തോടെ തന്നതാ. നിനക്ക് ഒന്നും ഇല്ല എന്ന്.
പോര് മുറുകി വന്നപ്പോൾ ഏട്ടനും ഏട്ടത്തിയും മാറി താമസിച്ചു. ന്നിട്ട് എന്നോട് പറയുകയാ. അവള് അവനു കൂടോത്രം ചെയ്തു മാറ്റിയത് ആണെന്ന്.
ഇങ്ങനെയൊരു മുതല് എൻ്റെ ഭാഗ്യം തന്നെ ആണേ. ഇങ്ങനെയൊരു അമ്മായിയമ്മ ഉണ്ടെങ്കിൽ ലൈഫ് സൂപ്പർ ആയിരിക്കും
ഇനി എന്തൊക്കെ സഹിക്കണം എന്ന് ആർക്ക് അറിയാം.