പണ്ട് പണ്ട് A. D. 1080
മറഡോണ നല്ലതേ ചെയ്യൂ. അവനേ എല്ലാവർക്കും ഇഷ്ടമാണ്. മറഡോണയുടെ നന്മ പ്രവൃത്തികൾ കണ്ട് അവന് ഒരു ദേവത പ്രത്യക്ഷപ്പെട്ടു.
” മകനേ മറഡോണ നിന്നിൽ നാം സംപ്രീതനായിരിക്കുന്നു. നിനക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാലും ”
മറഡോണ വിനയത്തോടെ പറഞ്ഞു.
“ഈ ലോകം ചുറ്റി കാണണമെന്ന് അടിയനൊരു മോഹം ”
മറഡോണയുടെ മോഹ സാക്ഷാത്ക്കരിക്കുവാൻ ദേവത ഒരു പേടകം മറഡോണയ്ക്ക് കൊടുത്തു.
ദേവത പറഞ്ഞു: “ചില സമയങ്ങളിൽ ഞാൻ പറയുന്ന നിബന്ധനകൾ നീ അനുസരിക്കേണ്ടതായ് വരും ”
നിബന്ധനകൾ സ്വീകാര്യമാണെന്ന മട്ടിൽ മറഡോണ തലയാട്ടി.
ദേവത അപ്രത്യക്ഷമായി.
പേടകത്തിനുള്ളിൽ ഓക്സിജൻ ആവശ്യമെങ്കിൽ ഒരു സ്വിച്ചിട്ടാൽ അത് ലഭിക്കും. മറ്റൊരു സ്വിച്ചിട്ടാൽ ജലo. അങ്ങനെ എല്ലാ വിധ സജ്ജീകരണങ്ങളോടു കൂടിയ ഒരു പേടകം.
അങ്ങനെ മറഡോണ പേടകത്തിൽ കയറി. ലോകം കാണുവാൻ പുറപ്പെട്ടു. ചെറിയൊരു ശബ്ദത്തോടെ പേടകം പൊങ്ങി. താഴേക്ക് നോക്കിയപ്പോൾ ജനങ്ങളെ ഉറുമ്പ് പോലെ തോന്നി. പിന്നെ പിന്നെ ഭൂമിയേ കാണുന്നില്ല.
ശ്വാസം മുട്ടുന്നു.
ഒരു സ്വിച്ചിട്ടു. അപ്പോൾ ഓകസിജൻ കിട്ടി ശ്വാസം നേരേയായ്. ആദ്യം വലിയ ഗ്രഹമായ വ്യാഴ ഗ്രഹത്തിലേയ്ക്കാണ് പേടകം പോയത്.
പിന്നെ മറ്റൊരു ഗ്രഹത്തിലേയ്ക്ക് പോയി.
അവിടെയൊക്കെ പല തരം ജീവജാലങ്ങളും പ്രകൃതിയും കണ്ടു .
ആ ഗ്രഹത്തിൽ താമസിക്കുവാൻ അവൻ തിരുമാനിച്ചു. വീട്ടിലോട്ട് പോയി ബന്ധുക്കളോട് പറഞ്ഞിട്ട് വരാമെന്ന് അവൻ തിരുമാനിച്ചു.
മറഡോണ വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ ബന്ധുക്കാർ പറഞ്ഞു “ഞങ്ങളുമുണ്ട് അന്യഗ്രഹത്തിലേക്ക് ”
മറഡോണയും ബന്ധുക്കളും ഒന്നിച്ച് പോകുവാൻ തിരുമാനിച്ചു. അപ്പോൾ ദേവത പറഞ്ഞു.
” പാടില്ല …. മറഡോണയ്ക്ക് മാത്രമേ അങ്ങോട്ട് പോകുവാൻ അനുവാദമുള്ളൂ. എൻ്റെ വാക്ക് തെറ്റിച്ചാൽ നിനക്ക് ദോഷഫലങ്ങളുണ്ടാകും.”
ദേവത അപ്രത്യക്ഷയായ്.
ബന്ധുക്കൾ മറഡോണയോട് പറഞ്ഞു :- “ഞങ്ങളെ അന്യഗ്രഹത്തിലേക്ക് കൊണ്ട് പോയില്ലെങ്കിൽ ഇന്നത്തോടെ തീരും നമ്മൾ തമ്മിലുള്ള ബന്ധം ”
മറഡോണ ധർമ്മസങ്കടത്തിലായ്.
അവസാനം എല്ലാവരും കൂടി പോകാമെന്ന് തിരുമാനിച്ച് പെട്ടകത്തിലേക്ക് കാല് എടുത്തു വെയ്ക്കാനൊരുങ്ങുമ്പോഴാണ് അത് സംഭവിച്ചത്.
പെട്ടകം പെട്ടന്ന് പറന്നുയർന്നു.
ദേവത പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു:
“അഹങ്കാരി നീ ഞാൻ പറയുന്നത് അനുസരിക്കാതേയായോ നിനക്കും വരും തലമുറക്ക് അന്യഗ്രഹങ്ങളിലേയ്ക്കുള്ള യാത്ര നിഷേധിച്ചിരിക്കുന്നു”
ദേവതയേയും പെട്ടകവും മറഡോണയ്ക്ക് പിന്നീടൊരിക്കലും കാണുവാൻ ഇട വന്നില്ല
– ആന്റോ കവലക്കാട്ട്