നിൻ്റെ പിറന്നാള്‍ ദിനത്തില്‍
നിന്നെ പാടിപ്പുകഴ്ത്താന്‍
എനിക്കൊരു കവിത രചിക്കാ-
നതിയായ മോഹം
അതിനെനിക്കവശ്യം വേണ്ട
അമ്മമലയാളത്തിൻ മുലപ്പാല്‍
യഥാകാലമെൻ്റെ പേനയാം പൈതല്‍
മുത്തിക്കുടിക്കാന്‍ കഴിഞ്ഞില്ലല്ലോ…
നിനക്ക് വിശറികള്‍ വീശി
തണല്‍ പായ വിരിക്കുന്ന
കല്പ്പകത്തിന് കുലപ്പാല്‍
മാത്രമാണെനിക്കാശ്രയം.
നീയാം ദൈവത്തിൻ്റെ
സ്വന്തം വഞ്ചിയിലിരുന്നു ഞാന്‍
ഭാവനാ ലോകത്തിലേക്കൂളുന്നു
- എ. ബെണ്ടിച്ചാൽ