ഭൂഗോളത്തിൻ “വിസ” ലഭിച്ച
നിൻ്റെ പാസ്പോട്ട്
ഏത് ഗോളത്തിലേതാണ്?
ചന്ദ്രനിലേതൊ, ശുക്രനിലേതൊ,
ചെവ്വയിലേതൊ, ബുധനിലേതൊ അതൊ,
മറ്റു വല്ലതിലേതുമോ’………..?
ആരാണ് നിനക്ക്
വിസ നൽകിയത്;
ലോകപോലീസുകാരാണോ?
ഭൂഗോളാധീപൻമാർക്ക്
നിൻ്റെ മനസ്സിലിരിപ്പ്
ഗ്രഹിക്കാൻ സാധിക്കാത്ത –
തിൻ്റെ തെളിവല്ലയോ നിനക്ക്
ഭൂഗോളം വാഴാൻ കിട്ടിയ NOC!
വടി കൊടുത്തവൻ
അടി വാങ്ങിയവൻ
മറ്റുപലതും ശീലിച്ചവൻ
അനന്തതയുടെയാഴം
മുങ്ങിത്തപ്പിയവൻ
മലയാളി.
കോവിഡ്,
അവനെ തോൽപ്പിച്ചല്ലോ.
ആരിലൂടെ വന്നു,
ഏതു വഴിയിൽ,
എങ്ങനെ?
ഭൂഗോളം തിരിയുന്നു
ചന്ദ്രൻ, ശുക്രൻ, ചൊവ്വ, ബുധൻ
ഭൂഗോളാധിപർക്ക്
വായിക്കാനാവുന്നില്ല
നിന്നെക്കുറിച്ചു എഴുതാനും.
– എ. ബെണ്ടിച്ചാൽ