“ചരിവ് തെക്കോട്ട്
തൂക്ക് പടിഞ്ഞാറ്റ് ”
ചെമ്മീൻ സിനിമയിലെ
അച്ഛൻ കുഞ്ഞിൻ
വെറുമൊരു തമാശയല്ലിത്;
കേരള നടനത്തിലെ
അപാകതയാണിത്!
കേരള മാവിൻ
വടക്കുവശ ശിഖരം
പൂക്കുന്നില്ല!
കായ്ക്കുന്നില്ല!!
കേരള മാവിൻ
തെക്കുവശ ശിഖരങ്ങൾ
നനവുകളെല്ലാം
നക്കിയാറ്റുന്നു.
വടക്കിനെ പാടെ –
മറന്നിടുന്നു.
ഐക്യകേരളമെവിടെ?
സത്യ, സമത്വങ്ങളെവിടെ?
വടക്കിൻ്റെ യവകാശങ്ങളെവിടെ?
കേരളാംബെ,
അമ്മ തൻ മനമിൽ
മക്കളോട്
ചെരിവും, വേർതിരിവും
പാടുണ്ടോ!?
– എ. ബെണ്ടിച്ചാൽ