ബാല്യത്തിലെന്നമ്മ ചൂണ്ടി പറഞ്ഞിടും
ദാ – കണ്ടോ അമ്പിളി മാമൻ
കരയാതിരുന്നിടാൽ മാമനിൽ കാണുന്ന
മുയലിന്റെ കുഞ്ഞിനേയേകാം
അറിയാത്ത പ്രായത്തിലമ്മയന്നോതിയ
മുയലാണു പിന്നെയെൻ ചിന്ത
ബഹുദൂരമുള്ളോരു തിങ്കളിൽ ചെന്നിടാൻ
അമ്മക്കു സാദ്ധ്യമല്ലൊട്ടും
കാലം കഴിഞ്ഞേറെ പോയി
കാലന്റെ കൂടമ്മ പോയി
അമ്പിളിമാമന്റെ മേലേയിരുന്നമ്മ
കാണുന്നു പണ്ടുള്ള വാക്ക്
കോടികൾ വാഴുന്നൊരിന്ത്യാ
കോരിത്തരിക്കുന്നു സ്പഷ്ടം
ലോകരാജ്യങ്ങളെ സ്തബ്ധരായ്തീർത്തിതാ
ചന്ദ്രയാൻ തിങ്കളിൽ പൂകി
മുയലില്ലിതെങ്കിലും കലയുള്ളൊരിന്ദുവിൽ
അതിവേഗം ഇന്ത്യയങ്ങെത്തി
അയലുള്ള കോടികൾ തല താഴ്ത്തിയിന്നിതാ
അതികായ ശക്തിക്കു മുൻപിൽ .
പാറണം പാറി പറക്കണം തിങ്കളിൽ
ഭാരത മണ്ണിൻ പതാകയെന്നും
ശാസ്ത്രം വളർന്നുനാം ശൃംഗങ്ങളെത്തണം
പാഴായ ശക്തിയേ വെന്നിടേണം
അമ്മമാരൊക്കെയും ചൊല്ലും പഴങ്കഥ
നേരായ് ഭവിച്ചത് സത്യമല്ലേ
മുയലില്ലിതെങ്കിലും മുകളുളെളാരിന്ദുവിൽ
ജയമോടിത്തിയ നാം ഭാഗ്യരല്ലേ
– ജോൺസൺ എഴുമറ്റൂർ