മാവേലിയെ
പാതാളത്തിൽ നിന്നും
വഹിച്ചു കൊണ്ടുള്ള
ഭൂമിയാൻ !
വന്നിറങ്ങാനുള്ള
താവളമാണല്ലോ
കേരളം.
പാതാള നിയന്ത്രണ –
നിരീക്ഷണങ്ങൾ,
ഭൂമിയാൻ
പകർത്തുന്ന
ചിത്രങ്ങൾ കണ്ട്
ആശ്ചര്യപ്പെടുമോ –
എന്തൊ ?
ഗന്ധമില്ലാത്ത
പൂക്കളങ്ങളെ
ഭൂമിയാൻ
കാറ്റിൽ പറത്താ-
തിരുന്നങ്കിൽ …….
ഓണം ഓഫറുകളിൽ
മാവേലി
വീഴാതിരുന്നങ്കിൽ …..
ഭൂമിയാൻ്റെ പേര്
ഓണവാഹനം
എന്നാകാതിരുന്നങ്കിൽ