ലോകവാടി തൻ
സുന്ദര സൂനം
ബേക്കൽ കോട്ട
വിനോദ സഞ്ചാര
ശലഭങ്ങൾ,
പല വിധ വർണ്ണ
ശലഭങ്ങൾ
മധു നുകരാനായ്
പറന്നെത്തുന്നു.
ഹൃദയം നിറഞ്ഞ
ശലഭങ്ങൾ
മാമല നാടിൻ
മഹിമകൾ പാടുന്നു.
കണ്ടാലും, കണ്ടാലും
കൊതി തീരാത്ത
കടലലകളിൽ
ലയിച്ചിരിപ്പു ;
ബേക്കൽ കോട്ട
അറബിക്കടലിൻ
മണൽ പരപ്പിൽ
തൻ കഥയെഴുതിടുന്നു
ബേക്കൽ കോട്ട.
മലയാളത്തിൽ
ലാളിത്വമുള്ള
ബേക്കൽ കോട്ട.
ലോക വാടി തൻ
സുന്ദര സൂനം
ബേക്കൽ കോട്ട.