(ബഷീറിൻ്റെ പ്രേമ ലേഖനം എന്ന കഥയെ അടിസ്ഥാനമാക്കിയിട്ടുള്ള കവിത)
കേശവൻ നായരാണ്
സാറാമ്മ
ക്രിസ്ത്യാനിയാണ്
പ്രേമമൊരു പനിപോലെ
പരസ്പരം പകർന്നും
പോയി.
കല്യാണം
കഴിയുമ്പോൾ
ഉണ്ണിയൊന്നു
പിറക്കുമ്പോൾ
കുഞ്ഞിനൊരു പേര്
വേണം
പേരിനൊരു പേര്
വേണം
പൗരനായി വളരേണം.
പെരിലൊരു ജാതി
വേണ്ട
പോരുകോഴി
ആകേണ്ട
ഊരിനൊരു ഭാരമായി
രമിച്ചിടേണ്ട .
ചെളി പോലെ മതം
വേണ്ട.
മതമെന്നാൽ
മനുഷ്യൻ്റെ
മരവിച്ച മരക്കാലും
കരിയുന്ന
മരണത്തിൽ ചൂട്ടുകറ്റ .
മതമെത്ര ഉടുതുണി
വലിച്ച് ക്കീറി
കരിയുന്ന
കഴുക്കോലിൽ
തെറുത്ത് കെട്ടി
ഉരിയാടിയ
പോലെയാട്ടിൽ
കരിഞ്ഞ ചോറ്
ചെറു പള്ളപൊട്ടിയ
കിടാങ്ങളെത്ര .
മതംകട്ട പെൺ
കിനാവിൽ ചെതുമ്പൽ
വിറ്റു.
പുളയക്കുന്ന വലചന്തയിൽ
രതി രവങ്ങൾ .
മതമെന്നാലധികാര
നിതംബങ്ങൾ
താങ്ങുന്ന
നാലു കാലിക്കസേരേ
ടെ
നരകക്കാല് .
ജാതിയുടെ
കല്ലിളക്കാം
മതത്തിൻ്റെ
വേരറുക്കാം
പേരു കേട്ടാൽ രാജ്യമേ
തെന്നറിയെം വേണ്ട.
ഇന്ത്യൻ വേണ്ട ചൈന
വേണ്ട റഷ്യൻ വേണ്ട;
മൃഗം പൊലെ പക്ഷി
പോലെ പാമ്പു പോലെ
മനുഷ്യനൊരു
മനോജ്ഞമാം
നാമമാകേണം
ചർച്ചയായി
ചോദ്യമായി
പരസ്പരം
ചിന്തയായി,
കല്ലെന്നു
വിളിക്കാമോ?
മരമെന്നു പറയാമോ?
ഡിങ്ക് ഡിങ്കോഹ് ,
ചപ്ലോസ്കി, കരിമീനോ ?
കൊടുങ്കാറ്റോ?
ഒടുവിലീ ; ആകാശം
കുടക്കീഴിൽ നാമെല്ലാം
മരിക്കാനായ്
ജനിച്ചെന്ന
തിരിച്ചറിവോ ?
ചവർപ്പെത്രയായാലും
മധുരിക്കും മിഠായി
പോൽ
രുചിക്കണം
ജീവിതമെന്നറിവോ ?
എടുത്തു പോൽ
പേരൊന്ന്
” ആകാശമിഠായി
‘ആകാശ മിഠായി
ജനിക്കുമ്പോൾ
കുഞ്ഞിൻ്റെ
മുളക്കുന്ന
ജീവനൊരു
മനുഷ്യനാക്കാൻ .!
– പ്രമോദ് കുഴിമതിക്കാട്