മൈതാനത്ത് മന്ത്രി വരുന്നുവെന്നറിഞ്ഞ് കാണുവാൻ പോയി.
പോലീസ് ഉദ്യോഗസ്ഥർ സസൂക്ഷ്‌മം ചുറ്റും വീക്ഷിക്കുന്നു.
മന്ത്രിയുടെ കാറിൻ്റെ ഹോൺ. പക്ഷേ വന്നത് മൂന്ന് കാറുകൾ
ഒരേ നമ്പർ, ഒരേ നിറം, മൂന്ന് വാഹനങ്ങളും ഒരുപോലെ ഇരിക്കുന്നു.
ആ വാഹനത്തിൽ നിന്നിറങ്ങിയതോ മന്ത്രിയുടെ രൂപത്തിലുള്ള മൂന്ന് പേർ
വിശ്വാസിക്കുവാനാകുന്നില്ല
കണ്ണൂകൾ തിരുമ്മി നോക്കി.യാഥാർത്ഥ്യം തന്നെ.
മൂന്നും ഒരേ വേഷം ഒരേ ഭാവം
എതാണ് സാക്ഷാൽ മന്ത്രി?
മന്ത്രിക്ക് മാലയിടുവാൻ നിന്ന വ്യക്തി പകച്ചു .
ഈ ഒരു മാല ആർക്കാണ് ഇടുക.
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.
ഒരേ നിമിഷത്തിൽ മൂന്ന് വെടിയൊച്ച
ആശബ്ദത്തിൻ്റെ പ്രതിധ്വനി അവസാനിക്കുമ്പോഴേയ്ക്കും മൂന്ന് പേരുടേയും കഠിനമായ അലർച്ച
ജനങ്ങളുടെ കലപിലാരവം
കുലഷിതമായ ആ ഭൂമിയിൽ നിന്ന് പെട്ടെന്ന് രക്ഷപെടുവാനായ് നീക്കങ്ങൾ ആരംഭിച്ചു.
വീട്ടിലെത്തി വാർത്ത ശ്രദ്ധിച്ചു.
“ഏതാനും കാപാലികർ മന്ത്രിയെ കൊലപ്പെടുത്തുവാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് ശത്രുക്കളുടെ നീക്കങ്ങൾ ഉണ്ടാകുമെന്ന് സംശയിച്ച മന്ത്രി പരീക്ഷണാർത്ഥം മൂന്ന് കാറുകളിലായ് തൻ്റെ ഡ്യൂപ്കളെ അയക്കുകയായിരുന്നു. അദ്ദേഹം സ്വഭവനത്തിൽ സുരക്ഷിതനാണ്. മന്ത്രിയെ വധിക്കുവാൻ ശ്രമം നടത്തിയതിനും മറ്റു മൂന്ന് പേരുടെ കൊല കുറ്റത്തിന് കാരണക്കാരയവരേയും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു വരുന്നു”
മന്ത്രി രക്ഷപ്പെട്ടുവല്ലോ എന്ന് ആശ്വാസിച്ചു.
പക്ഷേ മൂന്ന് അപരൻമാരുടെ വേർപാടിൽ വേദനയുടെ അഗ്നി ആളികത്തി.
– ആന്റോ കവലക്കാട്ട്