വായന അനുഭവം
അമ്മാം കുഴി
കഥാസമാഹാരം
രചന – ആദർശ്
പ്രഭാത് ബുക്ക് ഹൌസ്
വില : 160
കഥയേടിൽ തുടങ്ങിയ സൗഹൃദം. പിന്നെ, മലയാളം മെയിൽ ഒരിക്കൽ കൂടി കണ്ടു മുട്ടി
ആ കണ്ടുമുട്ടലുകൾ പെട്ടെന്ന് തന്നെ, നല്ല സുഹൃത്തുക്കളായി മാറാൻ അധികം സമയം എടുത്തില്ല. നല്ലയൊരു ബെസ്റ്റ് ഫ്രണ്ട്.
സ്വന്തമായി ബുക്ക് പബ്ലിഷ് ആക്കുക ആണെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു ആ കഥകൾ നമ്മളോട് പറയുന്ന ഒരായിരം ജീവിതത്തിൻ്റെ നാനാമുഖങ്ങൾ ആണെന്ന്.
അമ്മാംകുഴി പതിമൂന്ന് കഥകൾ അടങ്ങുന്ന കഥാസമാഹാരം.
പ്രകൃതി ഭംഗിയും ഗ്രാമീണതയുടെ തനിമയും, ചരിത്രം,പ്രണയം, സൗഹൃദം ഭൂതം, ഭാവി, വർത്തമാനം, എല്ലാ ചേരുവയും ചേർത്തു ഉണ്ടായ ഒന്നാന്തരം രുചി കൂട്ട് എന്ന് തന്നെ പറയാം.
ഓരോ കഥയും വായിച്ചു തീരുമ്പോഴും ആ കഥാപാത്രം നമ്മെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയാണ്.
കണ്ണിൽ നിന്ന് മാഞ്ഞു പോകാതെ എവിടെയോ കണ്ടു മറന്നു പോയ മുഖങ്ങൾ ആണെന്ന് തോന്നും.
വെള്ളോട്ടു പാവകളിലെ ഗോവിന്ദൻ മൂശാരി, ഇയ്യോബിൻ്റെ തിരുമുറികളിലെ എസ്തപ്പാൻ, ഓർമ്മയിലെ അടിയൊഴുക്കുകളിലെ വിശാൽ മനസ്സിൽ വല്ലാത്ത നോവായി മാറുന്നു. കഥ വായിക്കുമ്പോൾ തന്നെ ഓരോ കഥാപാത്രങ്ങളും കണ്ടത് പോലെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും. കഥക്കുള്ളിലെ കഥകൾ നുണ ആണെന്ന് പറയുമ്പോഴും ആ നുണയാണെന്ന് വിശ്വസിക്കാൻ കഴിയാതെ ഇന്നലെകളിൽ കണ്ടു മറന്ന ഓരോ മുഖങ്ങൾ ആയിട്ടാണ് എനിക്ക് തോന്നിയത്. ജീവനുള്ള കരുത്തുയാർജിച്ച കഥാപാത്രങ്ങൾ വർത്തമാന കാലത്തിൻ്റെ ചരിത്രം നമ്മുക്ക് പറഞ്ഞു തരുന്നുണ്ട്. ആർക്കും അറിയാത്ത കെട്ടു പിടഞ്ഞു കിടക്കുന്ന മുത്തശ്ശി കഥ പോലെ ചരിത്രവും പറഞ്ഞു തരുന്നുണ്ട്.
ഓരോ കഥാപാത്രം നമ്മുക്ക് ചുറ്റിലും ഉള്ളവർ തന്നെയാണ്.
നല്ലൊരു വായന അനുഭവം സമ്മാനിച്ച യുവ എഴുത്തുകാരൻ ആദിക്ക് ആശംസകൾ.
എന്ന്,
സ്നേഹപൂർവ്വം.
രേഷ്മ ലച്ചൂസ്