• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Saturday, March 21, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അടിമ

Adima - Poem By Johnson Ezhumattoor

Johnson Ezhumattoor by Johnson Ezhumattoor
September 17, 2023
മാവേലിയോട്
36
VIEWS
Share on FacebookShare on WhatsappShare on Twitter

കതിരറ്റ പാടങ്ങളെത്രയോ കാലമായ്
കതിരുള്ള പാടങ്ങളാക്കി നമ്മൾ
കനിവറ്റ കേമരാൽ കാലങ്ങളെത്ര നാം
കദനങ്ങളേറി കഴിഞ്ഞതല്ലേ

കതിരോന്റെ കിരണങ്ങളെത്രയോ ക്രൂരമായ്
കലിതുള്ളി മേനിയേ കാർന്നു തിന്നു
കുഴി കുത്തിയേകിയ കഞ്ഞിയിലെത്രയോ
കടിയുള്ളെറുമ്പുകൾ നൃത്തമാടി

കുനിയുന്നൊരമ്മതൻ നഗ്നമാം മാറിടം
കലയോടെ കാണുന്ന കാരണോന്മാർ
കനമുള്ള ചെല്ലത്തിൽ കുടി പാർത്തിടുന്നതാം
കമുകിൻ ഫലങ്ങളെ തേടിടുന്നു

കരിമുണ്ട വിത്തിനെ കരമുള്ളിലാക്കീട്ട്
കണിശം വിതച്ച നാളോർമ്മയില്ലേ
കണങ്കാലിലൊട്ടുന്ന കണ്ണട്ടയെത്രയോ
കറതീർന്ന ചോരയെ ഊറ്റിയന്ന്

കരയുന്ന കുട്ടിയെ ക്ഷണമൊന്നെടുക്കുവാൻ
കഠിനങ്ങളായവർ കേൾപ്പതില്ല
കരയിലെ തെങ്ങതിൽ ചാരുന്ന മൂപ്പനോ
കൊട്ടി തകർക്കുന്നു തുടിയതിൻമേൽ

കാലത്തു വന്നിടാൽ കൂരാപ്പിതേറെയും
കാര്യം നടത്തണം കൃത്യമായി
കായം നിവർത്തിടാൽ കോലോത്തിരുന്നവർ
കാരുണ്യമില്ലാത്ത ശിക്ഷ നൽകും

കാളക്കു തുല്യമായ്കണ്ഠത്തിലേറ്റിടും
കദനങ്ങളേറും കലപ്പയുമായ്
കണ്ടങ്ങളാകെ മറിക്കുന്നു ഖിന്നരായ്
കുടിലിന്റെ ദാരിദ്ര്യ മറ്റിടാനായ്

കൂരാപ്പിതെത്തിയാൽ കുത്തി പൊളിച്ചിടും
കൂലിക്കു വാങ്ങുന്ന പച്ചനെല്ല്
കഞ്ഞികലങ്ങൾ തിളക്കുന്ന പാതിരാ
കാലങ്ങളൊക്കെ മറന്നിടാമോ

കുറിയുള്ള പാതയിൽ നിറമുള്ള വണ്ടിയിൽ
കരിവണ്ടു പോലെ നാം പാഞ്ഞിടുമ്പോൾ
കഥയൊന്നിതോർക്കണം കൊഴിഞ്ഞോരു കാലത്ത്
കുഴ തെറ്റിയോടിയോരടിമയാർന്നു.

– ജോൺസൺ എഴുമറ്റൂർ

Previous Post

ചന്ദ്രയാൻ

Next Post

ശാസ്ത്രം ജയിച്ചു! മനുഷ്യൻ തോറ്റു!

Related Rachanas

ഗരുഡൻ
കവിത

ഗരുഡൻ

November 1, 2024

അമ്മ പുമുഖത്തിരുന്നു പറഞ്ഞു, "നാളെ ഗരുഡൻ വരുമ്പോൾ എൻ്റെ ജീവനെടുക്കും." മാളത്തിൽ നിന്നും തലയിട്ടു നോക്കിയ പാമ്പ് തിരികെ മാളത്തിലേക്കു പോയി. ഒരു വഴി പോക്കൻ പറയുന്നുണ്ടായിരുന്നു...

ഇരുമുഖങ്ങൾ
Poem Kunjachan M

ഇരുമുഖങ്ങൾ

September 4, 2024

ഹൃദയം തൊട്ട നാളിൽ നിൻ്റെ ആനന്ദം കണ്ടറിഞ്ഞതാണ് അതിനാലാണ് നിന്നെയറിയാൻ നിൻഗൃഹത്തിൽ ഞാൻ നിത്യ സന്ദർശകനായത് ഒരിക്കലും പ്രകാശിക്കാത്ത നിന്മുഖം പ്രകാശിച്ചു തുടങ്ങിയത് എൻ്റെ വരവിലാണെന്നു നീ...

ചൂൽ
Satya Bhai Poem

ചൂൽ

September 4, 2024

മുത്തശ്ശിമാരെന്നോ പറഞ്ഞ അർത്ഥമില്ലാ വിലക്കുകൾ അമ്മ ചൊല്ലുമ്പോൾ കലഹം മറുപടിയായിടും യാത്ര പോകും വീട്ടുകാർക്ക് കാണാൻ കൊള്ളാത്ത സാധനം ചൂലാണെന്നുറപ്പിച്ചു മനസ്സിലാപത്തു നിനച്ചിടും കൽപവൃക്ഷമാം തെങ്ങിൻ്റെ ഓലപ്പീലികളെ...

അവളെ പ്രണയിച്ചവൻ
Nayana Mahesh A

അവളെ പ്രണയിച്ചവൻ

September 3, 2024

പ്രണയിക്കണം.. മനസ്സ് നിറയെ... നിറഞ്ഞു തുളുമ്പുമ്പോൾ കൈകുമ്പിളിൽ കോരിയെടുത്തു സൂക്ഷിച്ചു വയ്ക്കാൻ അരികത്തു 'നീ'യുണ്ടാവണം... ഇഷ്ടമാണൊത്തിരി... പക്ഷേ.. നഷ്ടപ്രണയമെന്നേ പിന്നോട്ട് വലിക്കുന്നു... നീ മാറ്റാരുടേതെങ്കിലും ആണെങ്കിലോ..? എന്ന...

പുലരി
Raju Kanhirangad Poem

പുലരി

September 3, 2024

തലപൊക്കി നോക്കുന്നുണ്ട് വീട് നേരം പുലർന്നോയെന്ന് കുണ്ടനിടവഴിയുടെയപ്പുറം വെള്ളകീറിയോയെന്ന് കുറുക്കൻ ഓരിയിടുന്നതു കേട്ട നായ കുരയ്ക്കുവാൻ തുടങ്ങി പൂച്ചയുടെ പള്ളയിൽ തലവെച്ചു - റങ്ങിയ എലി തട്ടിപ്പിടഞ്ഞെഴുന്നേറ്റ്...

കാവലാൾ
Seethu Mahesh A Poem

കാവലാൾ

September 3, 2024

നാടിൻ്റെ രക്ഷയ്ക്ക് കാവലാളായ് രാജ്യം ഉറങ്ങുമ്പോൾ ഉണർന്നിരുന്നു! ദേശങ്ങൾ, ഭാഷകൾ പലതെങ്കിലും അമ്മയെ കാക്കുവാൻ വന്ന മക്കൾ! എത്ര ദുരന്തമതുണ്ടെങ്കിലും കർമ്മനിരതരായ് മുന്നിലുണ്ട്! ശത്രുവിൽ നിന്നങ്ങുകാത്തിടാനായ് ശക്തമാം...

Next Post
ശാസ്ത്രം ജയിച്ചു! മനുഷ്യൻ തോറ്റു!

ശാസ്ത്രം ജയിച്ചു! മനുഷ്യൻ തോറ്റു!

POPULAR

ഭാരതപ്പൂവ്

ഭാരതപ്പൂവ്

September 18, 2023
ബാബേലിലെ പ്രവാസികൾ

ബാബേലിലെ പ്രവാസികൾ

September 4, 2023

പ്രണയമഴ

June 29, 2023

മുകിൽ പറഞ്ഞത്

July 6, 2023
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 11

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ഭാഗം 11

January 31, 2024

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397