സസ്യശ്യാമളകോമാളാംഗിയാം
സഹ്യപുത്രിയാമെൻ്റെ മലയാളം
നീലമലകൾ അതിരുകാത്തീടുന്ന
ശ്യാമസുന്ദരി എൻ്റെ മലയാളം
തുഞ്ചൻ്റെ പൈങ്കിളി മധുരമായ് കൊഞ്ചിയ
പുണ്യഭൂമിയാണെൻ്റെ മലയാളം
പുഞ്ചനെൽപ്പാടവും പുൽമേടുകളും
പുളകിതമാക്കുന്നൊരെൻ്റെ മലയാളം
കാനനകാന്തിയിൽ തിളങ്ങുന്ന കേരളം
ഹരിത സൗഭാഗ്യമാം എൻ്റെ മലയാളം
പൂരക്കളിയുടെ നാടിതു കേരളം
കഥകളിയാടുന്ന കമനീയ കേരളം
മതസൗഹാർദ്ദത്തിൻ പുണ്യമെൻ കേരളം
മനതാരിലഭിമാന സുന്ദരകേരളം