വീണ്ടുമെത്തുന്ന
യാത്രതൻ വേളകൾ
ആഴമേറുന്ന നീറ്റലായി
മാറവേ,
വരച്ചുതീർക്കാൻ
കഴിയാതെ പോയൊരു
ചുമർചിത്രമായി
തെളിഞ്ഞുനിൽക്കട്ടെ നീ.
മഞ്ഞുപെയ്യുന്നൊരീ
കോലായിൽ നിന്നുനാം
ചേർന്നുകണ്ട കിനാക്കളെത്രയോ!
മിന്നിമാറുന്ന നക്ഷത്രമാകുകിൽ
ആഘോഷരാവുകൾ
മാറ്റുകൂട്ടിടവേ.
മുൻപേ നടന്നവർ
ആരൊക്കെയാകിലും
ഏറെ പ്രിയങ്കരം
നിൻ പകലിരവുകൾ.
ചേർന്നുനിൽക്കട്ടെ
നിന്നോടുകൂടിഞ്ഞാൻ
നല്ല നാളെക്കായി
കൈ ചേർത്തുവച്ചിടാം.
– അനുശ്രീ മുണ്ടക്കൊല്ലി