ദിനകരനെഴുന്നെള്ളി പൂർവ്വദിക്കിൽ
പുലരിപ്പെൺകൊടി കുളിച്ചൊരുങ്ങി;
കിളികൾ പാടിയുണർത്തി,
ഇരകൾ തേടി പറന്നകന്നു
തുമ്പികൾ തുമ്പപ്പൂവിൽ ചാഞ്ചാടുന്നു
കളകളനാദമുയർത്തുന്നു കാട്ടാറും.
തേൻ കുടമേന്തി വന്ന ചിന്തൻ
തേനുമെടുത്ത് നിൽക്കുമ്പോൾ,
കലപില കൂട്ടി പെൺകൊടികൾ
വിറകുപെറുക്കിക്കൂട്ടുന്നു.
എന്താ ചിന്താ തേനില്ലേ?
ഞങ്ങൾക്കിത്തിരി തേൻ തരുമോ?.
തേൻ കുടം നിറഞ്ഞാൽ തരുന്നുണ്ട്.
ഇത്തിരി തേനെല്ലാർക്കും.
ആപത്തെങ്ങാൻ പിണഞ്ഞൊ ചിന്താ,
പക്ഷികൾ കലപില കൂട്ടുന്നു.
ഒരു കുഞ്ഞിൻ കരച്ചിൽ
ദൂരത്തെങ്ങോ കേൾക്കുന്നു,
കരച്ചില്‍ കേട്ട ദിക്കിനെ നോക്കി,
ചിന്തൻ തേടി നടന്നു.
കണ്ടു തങ്കക്കുടം പോലൊരു കുഞ്ഞ്
മരത്തിൻ ഛായയിൽ കൈകാൽ കുടഞ്ഞു കരയുന്നു.
ചുറ്റിലും നോക്കി കണ്ടില്ലാരെയും
ചിന്തനാ കുഞ്ഞിനെ വാരിയെടുത്തു.
കുഞ്ഞിൻ കരച്ചില്‍ മാറ്റാൻ
പെണ്ണുങ്ങളുണ്ടൊ? മുലയൂട്ടാൻ.
ഒരുവളോടി വന്നു, കുഞ്ഞിനെ വാരിയെടുത്തവൾ
വിടപി തൻ മറവിൽ ചെന്നിരുന്നു.
മാതൃത്വത്തിൻ മഹിമയറിയാത്തോർ മാതാവാകരുതേ,
അരുതരുതേ,
ഇനിയുമിതാവർത്തിക്കരുതേ,
കുഞ്ഞു കരഞ്ഞീടിൽ
അമ്മതൻ മാറു ചുരന്നീടും.
അമ്മിഞ്ഞ കൊടുത്തവൾ
വാത്സല്യമോടുമ്മ നൽകീടും.
കല്ലിൽത്തല്ലി കൊല്ലുന്നു, കുപ്പത്തൊട്ടിയിലെറിയുന്നു,
കത്തിയാലരിയുന്നു, വിഷം നൽകിയും കൊല്ലുന്നു.
ഇതെന്തൊരു ലോകം കലികാലം.
കാണാൻ കേൾക്കാൻ
വയ്യിനിയും.
– കോമളം പരമേശ്വരൻ പാലക്കാട്