ലഹരി നിന്നെ ചുട്ടെരിക്കുമ്പോഴും-
ജീവനും നിൻ ജീവിതവും
പെരുവഴിയിലെത്തുമ്പോഴും-
കറപുരണ്ട നിൻ ചുണ്ടുനോക്കി
പെരുവഴിയിലൊരു ഭ്രാന്തൻ-
മന്ത്രിച്ചതിങ്ങനെ…
വലിച്ചു നീ തീർത്തതും
കുടിച്ചു നീ തീർത്തതും
നിറമുള്ള നിൻ ജീവിത സ്വപ്നങ്ങളല്ലോ…
കറയറ്റ സ്നേഹം പകർന്നു-
തന്നവർ തൻ നിറമുള്ള-
സ്വപ്നം തകർത്ത “ലഹരിയേ”!
സിരകളിൽ ഉന്മാദലഹരിയായ്
പതഞ്ഞുപൊങ്ങി നീ -എൻ-
ബന്ധനത്തിൻ അതിരുകൾ തകർത്തതും
വാക്കിൻ്റെ കൂരമ്പ് തീർത്ത് നീ
അമ്മതൻ മാറിടം പിളർന്നതും!
അച്ഛനെ ചുട്ടെരിച്ചതും എല്ലാം…
നീ തന്നെ “ലഹരിയേ”!
– സീതു മഹേഷ്. എ