നിൻ്റെ മാരനിന്നു വരുമെന്നു
ചൊല്ലിയതാരടി നങ്ങേലി, നങ്ങേലി
എൻ്റെ മാരനിന്നു വരുമെന്നാരും
ചൊല്ലിയില്ലെൻ്റെ കുഞ്ഞോളെ, കുഞ്ഞോളെ
നീയീ ചമയങ്ങളെന്തിന്
ചമയുന്നെടി നങ്ങേലി, നങ്ങേലി
ചമയങ്ങൾ ചമഞ്ഞാലേ ചന്തം
കാണോളെൻ്റെ കുഞ്ഞോളെ, കുഞ്ഞോളെ
മൂക്കുത്തി കുത്തിയത്
എന്തിനെടി നങ്ങേലി, നങ്ങേലി
മൂക്കുത്തി കുത്തിയാലേ മുഖം
വെട്ടി തിളങ്ങുകയുള്ളെൻ്റെ കുഞ്ഞോളേ, കുഞ്ഞോളേ
പാടവരമ്പത്ത് ഈ ഇടവരമ്പത്ത് നീ
പോയതെന്തിനടി നങ്ങേലി, നങ്ങേലി
കതിരു കൊത്തുവാൻ കിളികൾ വരുന്നത്
കാണുവാൻ പോയതാണെൻ്റെ കുഞ്ഞോളെ, കുഞ്ഞോളെ
കതിരും കൊണ്ടവർ പറ പറന്നപ്പോൾ
നിന്നോട് കിന്നാരം പറഞ്ഞതെന്താടി നങ്ങേലി, നങ്ങേലി
എൻ്റെ മാരനിന്നു വരുമെന്നു
പറഞ്ഞതാണെൻ്റെ കുഞ്ഞോളെ, കുഞ്ഞോളെ
നിൻ്റെ മാരനിന്നു വന്നാൽ
ഞാനാരെന്നു പറയുമെടി നങ്ങേലി, നങ്ങേലി
നീയെൻ്റെ കുഞ്ഞിപെങ്ങൾ കുഞ്ഞോളന്നു
പറയുമെൻ്റെ കുഞ്ഞോളെ, കുഞ്ഞോളെ…