കൊട്ടുന്ന ചെണ്ടയിൽ
നിന്നുതിരുന്ന നാദം
കേൾക്കുവാനെന്തുസുഖം
കിട്ടുന്നടിയോരോന്നു മേറ്റു
വാങ്ങുമ്പോൾ ചെണ്ടയ്ക്കു
മുണ്ടാരുനൊമ്പരമറിയന്നുവോ
നാം ചിന്തിച്ചു നോക്കണം
നാം ചെയ്യുമോരോ പ്രവർത്തികൾ
ക്രൂരതയുണ്ടോയെന്നറിയണം
ശക്തനാമൊരുവൻ
പടവുകൾ കയറുമ്പോൾ
പിന്നാലെ കയറുന്നശക്തനെ
കാണുന്നുവോ നാം
ഒരുകൈ താങ്ങു കൊടുത്തു
പോയാലാശ്വാസമാകില്ലെ
അതിലും ശ്രേഷ്ഠമായി
എന്തുണ്ട് നേടാൻ നമുക്ക്
ഉരുകും ഹൃദയമത് കാണാൻ
നന്മനിറഞ്ഞ മനമതു വേണം
കണ്ണടച്ചിരുട്ടാക്കരുത്
അവനിയിൽ നാം വന്നപ്പോ-
ളൊന്നുമില്ലാതെ വന്നു
ഭൂമി വിട്ടു പോകുമ്പഴും
ഒന്നും കൊണ്ടുപോകുന്നുമില്ല
ഇടയിൽ കിട്ടിയരൊത്തിരി
നേരമതുള്ളത് സ്നേഹം
പകർന്നുള്ള യാത്രയാവാം.!
– വിജയൻ വടക്കേക്കര