• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Wednesday, May 6, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

കവുങ്ങിൻ്റെ ഗതി – ബാലകഥ

Kavunginte Gathi - Bala Kadha - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
76
VIEWS
Share on FacebookShare on WhatsappShare on Twitter

മുളയുടെ കുടുoബക്കാർ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ സൗഹ്യദത്തിലാണ് വളരുക. മുളകൾ പരസ്പരം ശാഖകൾ ചേർത്ത് പിടിച്ച് നിൽക്കും. കാറ്റത്ത് ഒന്നു ചേർന്ന് അവർ താളം പിടിക്കുന്നത് കേൾക്കുവാൻ മറ്റു വൃക്ഷങ്ങൾ കാതോർക്കും.

മുളകളുടെ അരികിലായ് നിൽക്കുന്ന കവുങ്ങിൻ വ്യക്ഷങ്ങളാകട്ടെ ഒറ്റ തടിയായേ നിൽക്കുകയുള്ളൂ. മുളകൾ പലപ്പോഴും കവുങ്ങിൻ വൃക്ഷങ്ങളോട് പറയും “നിങ്ങൾ ഇങ്ങനെ വഴക്കും കൂടി നിന്നാൽ മതിയോ? ഞങ്ങളെപ്പോലെ ചേർന്ന് നിൽക്ക് ”
ഇതു കേൾക്കുമ്പോൾ ഓരോ കവുങ്ങിൻ വൃക്ഷവും പറയും ” വേണ്ടാ എനിക്ക് ആരുടേയും സഹായം വേണ്ടാ. ഞാൻ സൂര്യനിൽ നിന്ന് വെളിച്ചം സ്വീകരിക്കുന്നു. ജലം വലിച്ചു കുടിക്കുന്നു. ആഹാരം നിർമ്മിക്കുന്നു. അടയ്ക്കാകൾക്ക് ജന്മം നൽകുന്നു”
ഇതു കേട്ട് മുളകൂട്ടങ്ങൾ പറയും “നിങ്ങളിങ്ങനെ സ്വരുമ ഇല്ലാതിരുന്നാൽ ആപത്ത് കാലത്ത് നിങ്ങളെ രക്ഷിക്കാൻ ആരും ഉണ്ടാകില്ലാ”

അപ്പോൾ കവുങ്ങുകൾ ഓരോന്നായ് പറഞ്ഞു. “നിങ്ങളുടെ കാര്യം നിങ്ങൾ അന്വേഷിക്കുക ഞങ്ങളുടെ വർഗ്ഗക്കാരുടെ കാര്യങ്ങൾ ഞങ്ങൾ അന്വേഷിക്കാം”
മുളകൂട്ടങ്ങൾ കവുങ്ങുകളോട് പിന്നെയൊന്നും മിണ്ടിയില്ല.

ഒരു വേനൽക്കാലം. സൂര്യൻ്റെ ചൂടിന് അൽപം ശമനം വന്ന സമയo. അതാ വരുന്നു വെട്ടുകത്തിയും പിടിച്ച് പറമ്പിൻ്റെ ഉടമസ്ഥൻ. അയാളുടെ ലക്ഷ്യം മരം വെട്ടുകയെന്നതാണ്. ആദ്യം അയാൾ നോക്കിയത് മുളകളുടെ കൂട്ടത്തിലേയ്ക്കാണ്. ഇതു കണ്ട് എല്ലാ കവുങ്ങുകളും ഉള്ളിൽ ചിരിച്ചു. കാരണം തങ്ങളെ വെട്ടുകയില്ലല്ലോ എന്നതായിരുന്നു അവരുടെ ചിന്ത.

അയാൾ വെട്ടുകത്തിയും പിടിച്ച് മുളകൂട്ടത്തിലേയ്ക്ക് നടന്നു. ഉടമസ്ഥൻ ഒരു നിമിഷം നിന്നു. എങ്ങനെ ഈ മുളകൾ വെട്ടും? അവരുടെ ശാഖകൾ അങ്ങോട്ടുമിങ്ങോട്ടും പോയിട്ടുണ്ട്. എന്തൊരു ഒരുമയോടെ ചേർന്ന് നിൽക്കുന്നു. ഒരു മുള വെട്ടണമെങ്കിൽ വളരെ കഷ്ടപ്പെടേണ്ടതായ് വരും. ആദ്യം മുള്ളുകൾ വെട്ടണം. ചിലപ്പോൾ മുള്ളുകൾ ദേഹത്ത് ആക്രമിച്ചേക്കാം”

ഉടമസ്ഥൻ ചുറ്റും നോക്കി അയാളുടെ ദൃഷ്ടിയിൽ കവുങ്ങുകൾ പെട്ടു. കവുങ്ങ് മുറിക്കുവാൻ മുള വെട്ടുന്നതിൻ്റെ പ്രയാസമില്ല. ഒരു കവുങ്ങിനെ വെട്ടിയാൽ മറ്റു കവുങ്ങുകൾ തടയുകയുമില്ല.

ഉടമസ്ഥൻ കവുങ്ങുകളുടെ നേർക്ക് നടന്നു. ഒട്ടും സമയം കളയാതെ മൂർച്ചയുള്ള വെട്ടുകത്തികൊണ്ട് അയാൾ ആഞ്ഞു വെട്ടി .

മുളകൾ ഈ സമയo ഒന്നുകൂടി സ്വരുമയോടെ ചേർന്നു നിന്നു.

– ആന്റോ കവലക്കാട്ട്

Previous Post

ചൂടുപാള

Next Post

ചങ്ക് – ഗാനം മമ്മുക്കയ്ക്കായ്

Related Rachanas

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
SALEEM PATHANAPURAM STORY

അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7

May 3, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) സലീനാ ..ടീച്ചറുടെ ഉച്ചത്തിലുള്ള വിളി കേട്ടപാടെ സലീനത്ത അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. എന്താ ടീച്ചറേ, ഞാനങ്ങോട്ടു...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ

May 3, 2026

മുകുന്ദൻ്റെ കഴിവും ആത്മാർത്ഥതയും കമ്പനി ഉടമയുടെ ശ്രദ്ധയിൽപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ഇത് ചില സഹപ്രവർത്തകരിൽ അസൂയ വളർത്തി. ഒരു സാധാരണ സെക്യൂരിറ്റി ഗാർഡായിരുന്നവൻ പെട്ടെന്ന് ഓഫീസിനുള്ളിൽ...

നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
Nayakan Story Syamala Haridas

നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം

May 3, 2026

പുതിയ ജോലിയിൽ പ്രവേശിച്ച ആദ്യ ദിനം മുകുന്ദനെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. എയർകണ്ടീഷൻ ചെയ്ത മുറികളും, കമ്പ്യൂട്ടറുകൾക്ക് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ആളുകളും അവന് തികച്ചും അപരിചിതമായ...

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി
Story 1

എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സാക്കി

April 26, 2026

പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമദിനത്തിൻ്റെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക...

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6
SALEEM PATHANAPURAM STORY

ചെക്കുന്ന് മലയുടെ സൗന്ദര്യം – കഥ 6

April 26, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) “ഇപ്പപ്പാ… ഞങ്ങളുടെ സ്കൂൾ പൂട്ടി. ഇനി പത്ത് ദിവസം കഴിഞ്ഞിട്ടേ തുറക്കൂ.” റിഹാൻ അങ്ങനെ പറഞ്ഞപ്പോൾ...

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5
SALEEM PATHANAPURAM STORY

വഴിയോര കാഴ്ചകൾ കാണാം, യാത്രയ്ക്കിടെ ഉറങ്ങിയില്ലെങ്കിൽ – കഥ 5

April 19, 2026

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) "ആമിനാ.. നീയൊന്നു പുറത്തേക്ക് വാ.." ടീച്ചറുടെ വിളി കേട്ടപാടെ ആമിന അടുക്കളയിൽ നിന്നും മുറ്റത്തേക്കിറങ്ങി. "മോൻ...

Next Post

ചങ്ക് - ഗാനം മമ്മുക്കയ്ക്കായ്

POPULAR

അരുണോദയം

അരുണോദയം

September 19, 2023
മങ്ങലേറ്റ പകലുകൾ

മങ്ങലേറ്റ പകലുകൾ

September 1, 2023
A different Step Mother

A different Step Mother

October 3, 2023

ജല്ലിക്കട്ട്… ചില തോന്നലുകൾ…

July 5, 2023

വികാസ് നഗർ

September 20, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • സ്വപ്നശലഭങ്ങൾ – ഭാഗം 5 – ഓർമ്മയിലെ ഓണം
  • അലമാരയിൽ സൂക്ഷിച്ച ചീനക്കപ്പുകൾ – കഥ 7
  • നായകൻ – അദ്ധ്യായം 6 – ചതിക്കുഴികൾ
  • നായകൻ – അദ്ധ്യായം 5 – വെല്ലുവിളികളുടെ തുടക്കം
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397