• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Sunday, March 22, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

യൂത്ത് ഫെസ്റ്റിവെൽ ഡേയ്സ്

Youth Festival Days - Story By ANTO Kavalakat

ANTO Kavalakat by ANTO Kavalakat
September 20, 2023
യൂത്ത് ഫെസ്റ്റിവെൽ ഡേയ്സ്
63
VIEWS
Share on FacebookShare on WhatsappShare on Twitter

അവൻ ജന്മനാ അന്ധനും അനാഥനുമാണ്. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും ആരുമില്ലാതെ കണ്ടാമൃഗത്തിൻ്റെ തൊലികട്ടിയോടെയാണ് വളർന്നത്. കറുത്ത് അഴുക്ക് പിടിച്ച ആ ശരീരത്തിനുള്ളിൽ ശുദ്ധവും നിഷ്കളങ്കവുമായ മനസ്സുണ്ടെന്ന് മനസ്സിലാക്കുവാൻ ആർക്കും സാധിച്ചില്ല. വിദ്യാലയത്തിൻ്റെ പടി കയറിയിട്ടില്ലാ, മറ്റുള്ള കുട്ടികൾക്കൊപ്പം കളിച്ചിട്ടില്ലാ. ടൗണിൻ്റെ സന്തതിയായ അവൻ എവിടേയും തപ്പി പിടിച്ച് കയറും എല്ലായിടത്തും സ്വാതന്ത്ര്യം കാണിക്കും. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ ശകാരവും മർദ്ദനവും ലഭിക്കും.

മോഡൽ ബോയ്സ് സ്കൂളിൻ്റെ മുൻപിൽ എത്തിയപ്പോഴാണ് സ്പീക്കറിലൂടെ ആ വാക്കുകൾ ശ്രദ്ധിച്ചത്. അവിടെ അന്ധവിദ്യാർത്ഥികളുടെ കലാകായിക മത്സരം നടുക്കുകയെന്നതായിരുന്നു ആ വാക്കുകളിലെ ചുരുക്കം. അവനും അന്ധനാണ് എന്നാൽ വിദ്യാർത്ഥിയല്ല .

മോഡൽ ബോയ്സ് സ്ക്കൂളിലേയ്ക്ക് അവൻ കടന്നു.
വിദ്യാർത്ഥികളുടെ സംസാരം കേൾക്കാം.
തൂണ് ചാരി അവിടെ നിന്നു.
തന്നെ അകലെ നിന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് അവനറിയില്ലാ. എത്ര നേരം അങ്ങനെ നിന്നു വെന്നും അറിയില്ല.
ആരോ നടന്നു അടുക്കുന്നതായി തോന്നി.
മിണ്ടാതെ നിന്നു.
“എന്താ പേര്?”
ഒരു പെൺകുട്ടിയുടെ ശബ്ദം
അവന് ആരും പേരിട്ടിട്ടില്ലാ. പലരും അവരെ ” കുരുടാ, അന്ധാ ” എന്നൊക്കെ വിളിക്കാറുണ്ട്.
ആ സ്ത്രീ ശബ്ദത്തോട് പറഞ്ഞു:
”കുരുടൻ “
പറയുമ്പോൾ പതർച്ചയുണ്ടാകാതിരിക്കുവാൻ ശ്രമിച്ചു. ഉടനെ അവളിൽ ചിരി ഉയർന്നു. അത് അവസാനിക്കും മുൻപേ ഒരു ചോദ്യവും.
“ഏതു സ്കൂളിലാ പഠിക്കുന്നത് ?”
മൗനമായിരുന്നു അവൻ്റെ ഉത്തരം. ഒരു സ്ക്കൂളിലും അവൻ പഠിച്ചിട്ടില്ലാ അവൻ്റെ ഡിക്ഷണറിയിൽ അമ്മയും അച്ഛനും ഗുരുവും അവൻ തന്നെ.

അവൾ ചോദ്യം ആവർത്തിച്ചു.
” ഞാൻ …. ഞാൻ അനാഥനാണ്. അന്ധനാണ്. എന്നെ സ്നേഹിക്കാൻ ആരുമില്ലാ”
കരങ്ങളിൽ ആരോ പിടിക്കുന്നതായി അവന് തോന്നി.
“ഭയപെടേണ്ട ഞാനാണ് “
അവളുടെ ശബ്ദം
“വരൂ നമുക്ക് അങ്ങോട്ട് നീങ്ങിയിരിക്കാം “
അവർ രണ്ട് പേരും നടന്ന് ഒരു ബഞ്ചിലിരുന്നു.പരസ്പരം സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു. സമയം വളരെ വൈകിയിരിക്കുന്നതായ് അവർക്ക് മനസ്സിലായി.
“ഞാൻ പോകട്ടെ ” അവൻ പറഞ്ഞു

“നാളെ വരില്ലേ …… മൂന്ന് ദിവസമാണ് ഞങ്ങളുടെ കലോത്സവം. ഞാൻ ഈ തൂണിൻ്റെ മറവിൽ കാത്തിരിക്കും “
“ഉം ” ഹൃദയത്തിൻ്റെ ആഴത്തിൽ നിന്നുള്ള മൂളൽ

അവൻ രാത്രി പതിവു സ്ഥലത്തു കിടന്നു. ഉറക്കം വരുന്നില്ല. മനസ്സിൽ എന്തെന്നില്ലാത്ത കുളിർമ അവളുടെ ശബ്ദം ഇനിയും കേൾക്കുവാൻ അതിയ ആഗ്രഹം.

സൂര്യൻ ഉദിച്ചു
അവൻ മോഡൽ ബോയ്സ് സ്കൂളിൻ്റെ പടികൾ കടന്നു. ആരോ അവൻ്റെ കൈകളിൽ പിടിച്ചു.
” ഞാനാണ് “
“അതെ….. ഇന്നലെ കേട്ട ശബ്ദം.

അവർ രണ്ടു പേരും എങ്ങോട്ടോ നടന്നു. വളരെ നേരം സംസാരിച്ചു. അവൻ്റെ മടിയിൽ തല ചാച്ച് അവൾ കിടന്നു. അവൻ്റെ വിരലുകൾ അവളെ സ്പർശിച്ചു.

പെട്ടെന്ന് എന്തോ അപകടം പിണഞ്ഞതായി അവർക്ക് തോന്നി
അവൾ പെട്ടെന്ന് എഴുന്നേറ്റു.

” എന്തോ സംഭവിച്ചിട്ടുണ്ട് ….. പൊയ്ക്കോ…. “

അവൾക്ക് തൻ്റെ സാമീപ്യo ഇല്ലെങ്കിലും കഴിയാം പക്ഷേ അവന് അത് അസാദ്ധ്യമാണ്.
അവൻ നടന്ന് നീങ്ങുമ്പോൾ ചുറ്റുമുള്ള ജനങ്ങളുടെ പരിഹാസ്യമായ ചിരി കേൾക്കാം.
അടക്കിപിടിച്ച സംസാരവും
” കുരുടന് സല്ലപിക്കാൻ കണ്ടൊരു സ്ഥലം —- “

” സ്കൂളിന് പുറത്ത് പോടാ …. ഇവിടെ ചുറ്റി കറങ്ങാതെ … .. “

അവളെ വരാനിരിക്കുന്ന നാളുകളിൽ കണ്ടുമുട്ടുമെന്ന ശുഭാപ്തി വിശ്വാസത്താൽ നഗരത്തിൻ്റെ ഒടുങ്ങാത്ത ക്രൂരതയിലേക്ക് അവൻ നടന്നു നീങ്ങി

  • ആന്റോ കവലക്കാട്ട്
Previous Post

വേർപാട്

Next Post

ചന്ദ്ര താര

Related Rachanas

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
Syamala Haridas Palakkad Story

മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും

March 15, 2026

പോലീസ് ഉദ്യോഗസ്ഥൻ യാദവ് വർമ്മയുടെ അന്വേഷണ കഥ. ​ഡിസംബർ മാസത്തിലെ തണുപ്പുള്ളൊരു പ്രഭാതത്തിലാണ് സാഹിത്യകാരനും ഐ.ജി. റാങ്കിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമായ യാദവ് വർമ്മയും പത്നി, പ്രശസ്ത...

അങ്ങനെയും ഒരു നല്ലകാലം – കഥ 2
SALEEM PATHANAPURAM STORY

അങ്ങനെയും ഒരു നല്ലകാലം – കഥ 2

March 15, 2026

അങ്ങനെയും ഒരു നല്ലകാലം - കഥ 2. അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും ) ശാസ്ത്രബോധം ആവോളമുണ്ടെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ അമ്മ പറയുന്നതെന്തും...

അനുസ്മരണം – കഥ 1
SALEEM PATHANAPURAM STORY

അനുസ്മരണം – കഥ 1

March 15, 2026

അനുസ്മരണം - കഥ 1 അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.(കഥാ സമാഹാരത്തിൽ നിന്നും) ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ...

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

Next Post
ചന്ദ്ര താര

ചന്ദ്ര താര

POPULAR

പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം

September 1, 2023
കിലികിലിഡും!

കിലികിലിഡും!

May 28, 2024
ഭൂമിയാൻ

ഭൂമിയാൻ

September 18, 2023
ഒറ്റക്കോലം

ഒറ്റക്കോലം

August 2, 2023
മോഹനവർണ്ണൻ.. ഗാനം ..

മോഹനവർണ്ണൻ.. ഗാനം ..

July 27, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • കഥയോളം – കഥാസമാഹാരം
  • സ്വപ്നശലഭങ്ങൾ – ഭാഗം – 1
  • മിണ്ടാപ്പെണ്ണും മിന്നിയ ചിലങ്കയും
  • അങ്ങനെയും ഒരു നല്ലകാലം – കഥ 2
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397